'മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി ഞാനല്ല'; വ്യക്തമാക്കി അഞ്ജു കൃഷ്ണ അശോക്

പേരിലെ സാമ്യം മൂലം അഞ്ജു കൃഷ്ണ അശോക് സൈബർ ആക്രമണങ്ങൾക്ക് ഇരയായിരുന്നു

Update: 2023-03-22 11:46 GMT
Editor : abs | By : Web Desk
Advertising

എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായ നടി താനല്ലെന്ന വിശദീകരണവുമായി നടി അഞ്ജു കൃഷ്ണ അശോക്. പേരിലെ സാമ്യമാണ് പ്രശ്‌നങ്ങൾക്ക് വഴിവച്ചതെന്നും കാര്യമറിയാതെ മാധ്യമസ്ഥാപനങ്ങൾ അടക്കം തന്നെ ടാഗ് ചെയ്യുകയാണ് എന്നും നടി പറഞ്ഞു. ഇൻസ്റ്റഗ്രാമിലാണ് അഞ്ജു കൃഷ്ണ വിശീദകരണക്കുറിപ്പിറക്കിയത്. തന്നെ ടാഗ് ചെയ്തത് ഒഴിവാക്കണമെന്നും അല്ലെങ്കിൽ നിയമനടപടിയുമായി മുമ്പോട്ടു പോകുമെന്നും അവർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് എംഡിഎംഎ കൈവശം വച്ചതിന്റെ പേരിൽ ഇടപ്പള്ളിയിൽ അഞ്ജു കൃഷ്ണ എന്ന നാടക നടി അറസ്റ്റിലായത്.

പേരിലെ സാമ്യം മൂലം അഞ്ജു കൃഷ്ണ അശോക് സൈബർ ആക്രമണത്തിന് ഇരയായിരുന്നു. മോഡലിങ് രംഗത്ത് സജീവമായിരുന്ന ഇവർ ജിബു ജേക്കബ് സംവിധാനം ചെയ്ത ആദ്യരാത്രി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. പ്രതി പൂവൻകോഴി, കുഞ്ഞെൽദോ, രമേശ് ആന്റ് സുമേഷ്, കായ്‌പോള തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. 




ലഹരിമരുന്ന് ഇടപാട് നടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് നാടക നടിയായ അഞ്ജു പിടിയിലായത്. കൂടെയുണ്ടായിരുന്ന കാസർകോട് സ്വദേശിയായ സുഹൃത്ത് ഷമീർ ഓടി രക്ഷപ്പെട്ടു. 56 ഗ്രാം എംഡിഎംഎയാണ് ഇവരുടെ അപ്പാർട്‌മെന്റിൽ നിന്ന് കണ്ടെത്തിയത്. 

2022 നവംബറിലെ കണക്കു പ്രകാരം ഏറ്റവും കൂടുതൽ രാസലഹരി ഉപയോഗം നടക്കുന്ന മൂന്നാമത്തെ ഇന്ത്യൻ നഗരമാണ് കൊച്ചി. ലഹരി ഇടപാടുകൾക്കും പാർട്ടികൾക്കും തടയിടാൻ പ്രത്യേക ദൗത്യസംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. 





Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News