'എന്താടോ ലോ കോളജ് അല്ലേ'; സ്തബ്ധയായിപ്പോയെന്ന് നടി അപർണ

തങ്കം സിനിമയുടെ പ്രൊമോഷനായി എറണാകുളം ലോ കോളജിൽ എത്തിയതായിരുന്നു നടി

Update: 2023-01-19 06:53 GMT
Editor : abs | By : Web Desk
Advertising

കോളജ് യൂണിയൻ ഉദ്ഘാടന വേദിയിൽ തനിക്ക് നേരിട്ട മോശം അനുഭവത്തിൽ പ്രതികരണവുമായി നടി അപർണ ബാലമുരളി. സംഭവത്തിൽ താൻ സ്തബ്ധയായിപ്പോയി എന്നാണ് ഇവർ ഫേസ്ബുക്കിൽ പ്രതികരിച്ചത്. സംഭവം നടന്ന വേളയിൽ തന്നെ, 'എന്താടോ ലോ കോളജ് അല്ലേ' എന്ന് വിദ്യാര്‍ത്ഥിയോട് അപർണ ചോദിച്ചിരുന്നു. തങ്കം സിനിമയുടെ പ്രൊമോഷനായി എറണാകുളം ലോ കോളജിൽ എത്തിയതായിരുന്നു നടി.

നടിക്ക് പൂവു സമ്മാനിക്കാനാണ് വിദ്യാർത്ഥി വേദിയിലെത്തിയത്. ആരവങ്ങളുടെ അകമ്പടിയോടെയായിരുന്നു വരവ്. ഷേക്ക് ഹാൻഡ് നൽകിയതോടെ കസേരയിൽ നിന്നെഴുന്നേറ്റ നടിയുടെ തോളിൽ കൈയിടാൻ ഇയാൾ ശ്രമിച്ചു. ഇതിൽ അപർണ അനിഷ്ടം പ്രകടിപ്പിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. 'എന്താടോ ലോ കോളജ് അല്ലേ' എന്ന് നടി ഇയാളോട് ചോദിച്ചു. വിദ്യാർത്ഥി ഇറങ്ങിപ്പോയ ഉടൻ വേദിയിൽ വച്ചു തന്നെ സംഘാടകരില്‍ ഒരാളായ വിദ്യാർത്ഥി അപർണയോട് ക്ഷമ ചോദിച്ചു. 


Full View


ഇതിനു പിന്നാലെ ഇയാൾ വീണ്ടും വേദിയിലെത്തി. ആരാധകൻ ആയതു കൊണ്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണ്, ഒന്നുമുദ്ദേശിച്ച് ചെയ്തതല്ല എന്ന് പറഞ്ഞെങ്കിലും നടിയുടെ അനിഷ്ടം വ്യക്തമായിരുന്നു. വീണ്ടും കൈ നീട്ടിയ യുവാവിന് നടി കൈ കൊടുക്കാൻ വിസമ്മതിച്ചു. പിന്നാലെ ഒപ്പമുണ്ടായിരുന്ന നടൻ വിനീത് ശ്രീനിവാസനു കൈ കൊടുക്കാനായി ശ്രമം. എന്നാൽ കൈ കൊടുക്കാതെ, കുഴപ്പമില്ല പോകൂ എന്നാണ് വിനീത് പറഞ്ഞത്.  




ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ സഹീത് അറഫാത്ത് സംവിധാനം ചെയ്യുന്ന തങ്കം ജനുവരി 26നാണ് റിലീസ് ചെയ്യുന്നത്. ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, ബോളിവുഡ് നടൻ ഗിരീഷ് കുൽക്കർണി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. പൊലീസ് ഉദ്യോഗസ്ഥനായാണ് ഗിരീഷ് ചിത്രത്തിലെത്തുന്നത്. ശ്യാം പുഷ്‌കരന്റേതാണ് രചന. 


Full View


Summary: A college student misbehaved with actress Aparna Balamurali during the promotion function of Thangam movie. Her reaction. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News