ഹറോൾഡ് ദാസായി അർജുൻ എത്തുന്നു; 'ലിയോ' ഗ്ലിംപ്‌സ് വീഡിയോ പുറത്ത്‌

വിക്രമിലെ റോളക്‌സിനെ ഓർമിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളാണ് വീഡിയോയിൽ കാണാനാവുക

Update: 2023-08-15 12:41 GMT
Advertising

ലോകേഷ് കനകരാജ് ചിത്രം 'ലിയോ'യിലെ അർജുൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ഇൻട്രോ വിഡിയോ അണിയറ പ്രവർത്തകർ പുറത്തിറക്കി. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് വീഡിയോ റിലീസ് ചെയ്തത്. വിക്രമിലെ റോളക്‌സിനെ ഓർമിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളാണ് വീഡിയോയിൽ കാണാനാവുക. അർജുനൊപ്പം ആക്ഷൻ താരം ബാബു ആണിയെയും വീഡിയോയിൽ കാണാം. ഇതിന് മുമ്പ് ജുലൈയിൽ സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന ആന്റണി ദാസ് എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ഇൻട്രോ വീഡിയോ പുറത്തുവന്നിരുന്നു.

ദളപതി ചിത്രം ലിയോയുടെ വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമാപ്രേമികൾ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയാണ്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരനിരയാണ് ചിത്ത്രിൽ അണിനിരക്കുന്നത്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദ് റൂട്ട് എന്നീ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രം ഒക്ടോബർ 19ന് റിലീസാകും.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News