കെ.എല്‍ രാഹുലും അഥിയ ഷെട്ടിയും വിവാഹിതരായി

താൻ ഔദ്യോഗികമായി അമ്മായിയച്ഛനായെന്ന് വിവാഹച്ചടങ്ങിന് പിന്നാലെ സുനിൽ ഷെട്ടി

Update: 2023-01-23 15:17 GMT
കെ എല്‍ രാഹുല്‍ - അഥിയ ഷെട്ടി വിവാഹം
Advertising

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുലും ബോളിവുഡ് നടി അഥിയ ഷെട്ടിയും വിവാഹിതരായി. നടന്‍ സുനില്‍ ഷെട്ടിയുടെ മകളാണ് അഥിയ. താന്‍ ഔദ്യോഗികമായി അമ്മായിയച്ഛനായെന്ന് വിവാഹച്ചടങ്ങിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മധുരം നല്‍കി സുനില്‍ ഷെട്ടി പ്രതികരിച്ചു.

"എല്ലാം നല്ല രീതിയില്‍ നടന്നു. വിവാഹ ചടങ്ങുകള്‍ അവസാനിച്ചു. ഞാന്‍ ഔദ്യോഗികമായി അമ്മായിയച്ഛനായി"- എന്നാണ് സുനില്‍ ഷെട്ടി പറഞ്ഞത്.


അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. സുനില്‍ ഷെട്ടിയുടെ കാണ്ഡ്‌ലയിലെ വസതിയിലായിരുന്നു വിവാഹം. ക്രിക്കറ്റ് താരങ്ങളായ ഇഷാന്ത് ശര്‍മയും വരുണ്‍ ആരോണും വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തി. കൃഷ്ണ ഷ്രോഫ്, ഡയാന പെന്റി, അനുഷ്ക രഞ്ജന, ആദിത്യ സീൽ, അൻഷുല കപൂർ എന്നിവരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. ഐപിഎൽ സീസൺ അവസാനിച്ചതിന് ശേഷം വിവാഹ സൽക്കാരം ഉണ്ടാകുമെന്ന് സുനിൽ ഷെട്ടി പറഞ്ഞു.

കെ.എൽ രാഹുലും അഥിയ ഷെട്ടിയും 2019 മുതല്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞ വർഷമാണ് ഇരുവരും പ്രണയം പരസ്യമാക്കിയത്. 

Summary- Actress Athiya Shetty and cricketer KL Rahul's wedding ceremony has ended, father-of-the-bride Suniel Shetty confirmed to the media on Monday evening, "I am now officially a father-in-law.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News