''പുന്നെല്ലിന്‍റെ ചോറിൽ കട്ട തൈരൊഴിച്ചു പച്ചമുളക് ഞവടി കഴിക്കുന്ന സുഖമാണ് ലളിതയുടെ അഭിനയം കാണുമ്പോള്‍''

'കുടുംബപുരാണത്തിൽ ' എന്‍റെ അമ്മയായി ..... 'സസ്നേഹത്തിൽ ' എന്‍റെ ചേച്ചിയായി ... 'മേലെ വാര്യത്തെ മാലാഖകുട്ടികളിൽ ' അമ്മായി അമ്മയായി

Update: 2022-02-23 07:55 GMT
Editor : Jaisy Thomas | By : Web Desk
Advertising

അന്തരിച്ച നടി കെ.പി.എ.സി ലളിതയെ അനുസ്മരിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. ലളിതയുടെ അഭിനയം കാണുമ്പോള്‍ ചൂട് പുന്നെല്ലിന്‍റെ ചോറിൽ കട്ട തൈരൊഴിച്ചു സമൃദ്ധമായി കുഴച്ചു, അതിൽ ആരോഗ്യമുള്ള തുടുത്ത ഒരു പച്ചമുളക് ഞവടി കഴിക്കുന്ന സുഖമാണെന്ന് മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബാലചന്ദ്ര മേനോന്‍റെ വാക്കുകള്‍

'കുടുംബപുരാണത്തിൽ ' എന്‍റെ അമ്മയായി .....'സസ്നേഹത്തിൽ ' എന്‍റെ ചേച്ചിയായി ... 'മേലെ വാര്യത്തെ മാലാഖകുട്ടികളിൽ ' അമ്മായി അമ്മയായി ...കൂടാതെ, .ഞാൻ സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങളിൽ ലളിതാമ്മ അഭിനയിച്ചു. കൂടാതെ 'വിവാഹിതരെ ഇതിലെ ' ഇന്നസെന്‍റുമൊത്തുള്ള ആദ്യ ചിത്രമെന്നു സംശയം .. പിന്നീട് ആ കൂട്ടുകെട്ട് കാണികൾക്കു പ്രിയമായി ... 'മണിച്ചെപ്പു തുറന്നപ്പോൾ ' ,'അമ്മയാണെ സത്യം ' എന്നീ ചിത്രങ്ങളിലും സഹകരിച്ചു .

എന്‍റെ 'റോസ്സ് ദി ഫാമിലി ക്ലബ്ബി'ലും ഒരിക്കൽ അതിഥിയായി വന്നു ...അഞ്ഞൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചതായിട്ടാണ് കണക്ക് ..എന്നാൽ എന്‍റെ മനസ്സിൽ പതിഞ്ഞതും നിറഞ്ഞു നിൽക്കുന്നതും ' അനുഭവങ്ങൾ പാളിച്ചകളിൽ ' 'കല്യാണി കളവാണി ' എന്ന പാട്ടു പാടുന്ന കെ.പി. എ.സി ലളിതയാണ്..പണ്ടെങ്ങോ ഞാൻ അവരെ പറ്റി പറഞ്ഞ വാക്കുകൾ ബഹുമാനപൂർവ്വം ആവർത്തിക്കട്ടെ :-"ചൂട് പുന്നെല്ലിന്‍റെ ചോറിൽ കട്ട തൈരൊഴിച്ചു സമൃദ്ധമായി കുഴച്ചു, അതിൽ ആരോഗ്യമുള്ള തുടുത്ത ഒരു പച്ചമുളക് ഞവടി കഴിക്കുന്ന സുഖമാണ് എനിക്ക് അവരുടെ അഭിനയം കാണുമ്പോൾ .." എന്നും നല്ല ഓർമ്മകളിൽ ആ കലാകാരി ജീവിക്കും ....that's ALL your honour !

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News