'നന്ദി, ഞങ്ങൾക്ക് സമ്മാനിച്ച ചിരികൾക്ക്...'; മാമുക്കോയക്ക് ആദരാഞ്ജലി അർപ്പിച്ച് ബേസിൽ ജോസഫ്
'ഗോദയിലും മിന്നൽ മുരളിയിലും പ്രവർത്തിക്കാൻ സാധിച്ചു എന്നത് വലിയ ഭാഗ്യമായി കരുതുന്നു'
കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയയെ അനുസ്മരിച്ച് സംവിധായകനും നടനുമായ ബേസിൽ ജോസഫ്. ഞങ്ങൾക്ക് സമ്മാനിച്ച ചിരികൾക്ക് നന്ദി...കുഞ്ഞിരാമായണത്തിലും ഗോദയിലും മിന്നൽ മുരളിയിലും ഇക്കയോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചു എന്നത് വലിയ ഭാഗ്യമായി കരുതുന്നെന്നും ബേസിൽ സോഷ്യൽമീഡിയയിൽ കുറിച്ചു.
'നന്ദി. ഞങ്ങൾക്ക് സമ്മാനിച്ച ചിരികൾക്ക് . കുഞ്ഞിരാമായണത്തിലും ഗോദയിലും മിന്നൽ മുരളിയിലും ഇക്കയോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചു എന്നത് വലിയ ഭാഗ്യമായി കരുതുന്നു . ആദരാഞ്ജലികൾ'
മാമുക്കോയ 450 ൽ ഏറെ സിനിമകളിൽ വേഷമിട്ടു . മികച്ച ഹാസ്യനടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം , പ്രത്യേക ജൂറി പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയാണ് മലയാളത്തിന്‍റെ ഹാസ്യ സുല്‍ത്താന്‍ വിട വാങ്ങുന്നത്. ബുധനാഴ്ച ഉച്ചക്ക് 1.15 ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മാമുക്കോയയുടെ അന്ത്യം. മലപ്പുറം വണ്ടൂരിൽ നടന്ന ഫുട്ബോൾ മത്സരത്തിന്റെ ഉദ്ഘാടനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്നു.. നാളെ രാവിലെ 10 മണിക്ക് കണ്ണംപറമ്പിലെ ഖബർസ്ഥാനിലാണ് ഖബറടക്കം.