'ലോക്ക് ഡൗണില്‍ കേട്ട മികച്ച വണ്‍ ലൈന്‍'; മകള്‍ അലംകൃതയുടെ കഥ പങ്കുവെച്ച് പൃഥിരാജിന്‍റെ പുതിയ പ്രഖ്യാപനം

അല്ലിയുടെ കഥകള്‍ എന്ന ഹാഷ് ടാഗോടെ മകളുടെ ഇ സ്ലേറ്റിലെ കുഞ്ഞുകഥയാണ് പൃഥിരാജ് പങ്കുവെച്ചത്.

Update: 2021-06-16 11:52 GMT
Editor : ijas
Advertising

മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന് ശേഷം പൃഥിരാജ് വീണ്ടും സംവിധായകനാവുന്നു. മകള്‍ അലംകൃതയുടെ കഥ പങ്കുവെച്ച് ഫേസ്ബുക്കിലൂടെയാണ് താരം പുതിയ സിനിമയുടെ ചിത്രീകരണം ആലോചിക്കുന്നതായി അറിയിച്ചത്. ഈ ലോക്ക് ഡൗണ്‍ സമയത്ത് കേട്ട ഏറ്റവും മികച്ച സ്റ്റോറി വണ്‍ ലൈനായിരുന്നു ഇതെന്ന് മകള്‍ അലംകൃതയുടെ കഥ പങ്കുവെച്ച് പൃഥിരാജ് പറഞ്ഞു. പക്ഷേ കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ഈ കഥ ചിത്രീകരിക്കുക അസാധ്യമാണെന്നും അതിനാല്‍ പുതിയ കഥ തെരഞ്ഞെടുത്തതായും താരം പറഞ്ഞു. വീണ്ടും ക്യാമറക്ക് പിറകിലേക്ക് പോകാന്‍ ആലോചിക്കുന്നു. നിലവിലെ കോവിഡ് നിയന്ത്രണങ്ങളും ചട്ടങ്ങളും പിന്‍വലിക്കുന്ന മുറക്ക് സിനിമ ചെയ്യാമെന്ന് കരുതുന്നതായും വൈകാതെ തന്നെ സിനിമയുടെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയിക്കാമെന്നും പൃഥിരാജ് അറിയിച്ചു. അല്ലിയുടെ കഥകള്‍ എന്ന ഹാഷ് ടാഗോടെ മകളുടെ ഇ സ്ലേറ്റിലെ കുഞ്ഞുകഥയാണ് പൃഥിരാജ് പങ്കുവെച്ചത്.

മകള്‍ അലംകൃത എഴുതിയ കുഞ്ഞുകഥ ഇങ്ങനെയാണ്: 'ഒരു പിതാവും മകനും അമേരിക്കയില്‍ താമസിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധം സംഭവിച്ചു. അതോടെ ഇരുവരും അഭയാര്‍ഥി ക്യാമ്പിലേക്ക് മാറി താമസിച്ചു. അവിടെ അവര്‍ക്ക് രണ്ട് വര്‍ഷം താമസിക്കേണ്ടി വന്നു. വൈകാതെ യുദ്ധം അവസാനിച്ചു. അവര്‍ തിരികെ അവരുടെ പഴയ വീട്ടിലേക്ക് മാറി താമസിക്കുകയും സന്തോഷത്തോടെ ജീവിക്കുകയും ചെയ്തു'.  

പൃഥിരാജിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

ലോക്ക് ഡൗണ്‍ സമയത്ത് ഞാന്‍ കേട്ട ഏറ്റവും മികച്ച സ്റ്റോറി ലൈനാണ് ഇത്. ഈ മഹാമാരി സമയത്ത് ഈ കഥ ചിത്രീകരിക്കുക അസാധ്യമായതിനാല്‍ ഞാന്‍ മറ്റൊരു തിരക്കഥ തെരഞ്ഞെടുത്തു. അതെ, ക്യാമറക്ക് പിന്നില്‍ ജോലി ചെയ്യാന്‍ ഒരിക്കല്‍ കൂടി ആലോചിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളും ചട്ടങ്ങളും പിന്‍വലിക്കുന്ന മുറക്ക് സിനിമ ചെയ്യാമെന്ന് കരുതുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ വൈകാതെ പറയാം.

Full View

Tags:    

Editor - ijas

contributor

Similar News