ഭാഗ്യ സുരേഷിന്റെ സംഗീത് ചടങ്ങ് ആഘോഷമാക്കി കുടുംബം; വിവാഹത്തിനായി കാത്തിരിപ്പ്

ജനുവരി 17ന് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് ഇരുവരുടെയും വിവാഹം

Update: 2024-01-12 12:19 GMT
Editor : banuisahak | By : Web Desk
Advertising

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ശ്രദ്ധയാകാറുണ്ട്. വിവാഹത്തിന് മുന്നോടിയായി നടന്ന ഭാഗ്യയുടെ സംഗീത് ചടങ്ങുകളുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. കഴിഞ്ഞ ദിവസം ട്രിവാൻഡ്രം ക്ലബ്ബിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 

പച്ച ലഹങ്കയണിഞ്ഞാണ് ഭാഗ്യ എത്തിയത്. പർപ്പിൾ കുർത്തയിൽ വരൻ ശ്രേയസ് മോഹനും ശ്രദ്ധ നേടി. ഭാഗ്യക്ക് മുട്ടുകുത്തി പൂവ് കൊടുക്കുന്ന ശ്രേയസിന്റെ ചിത്രങ്ങളും ഇതിനോടകം വൈറലാണ്. സിനിമാ മേഖലയിൽ നിന്ന് അഹാന കൃഷ്‌ണ, വിന്ദുജ മേനോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ജനുവരി 17ന് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് ഇരുവരുടെയും വിവാഹം. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. വിവാഹ റിസപ്ഷൻ ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. കഴിഞ്ഞ ജൂലൈയിൽ തിരുവനന്തപുരത്തെ വസതിയിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

മാവേലിക്കര സ്വദേശികളായ മോഹന്റേയും ശ്രീദേവിയുടേയും മകനായ ശ്രേയസ് മോഹൻ ബിസിനസ്സുകാരനാണ്. സുരേഷ് ഗോപി- രാധിക ദമ്പതികളുടെ നാലുമക്കളിൽ മൂത്തയാളാണ് ഭാഗ്യ. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് മറ്റുമക്കൾ. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News