'ബൈക്കിലെ നമ്പര്‍ പ്ലേറ്റ്'; നടന്‍ വിക്കി കൗശലിനെതിരെ പൊലീസില്‍ പരാതി

വിക്കി കൗശലും സാറാ അലി ഖാനും ഒന്നിച്ചുള്ള പുതിയ ചിത്രത്തിലെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്

Update: 2022-01-02 09:45 GMT
Editor : ijas
ബൈക്കിലെ നമ്പര്‍ പ്ലേറ്റ്; നടന്‍ വിക്കി കൗശലിനെതിരെ പൊലീസില്‍ പരാതി
AddThis Website Tools
Advertising

നടന്‍ വിക്കി കൗശലിനെതിരെ ഇന്‍ഡോര്‍ പൊലീസില്‍ പരാതി. അനുവാദമില്ലാതെ ബൈക്കിന്‍റെ നമ്പര്‍ പ്ലേറ്റ് സിനിമയില്‍ ഉപയോഗിച്ചതിനാണ് പരാതി നല്‍കിയത്. സമൂഹ മാധ്യമങ്ങളില്‍ വൈറലായ വിക്കി കൗശലിന്‍റെ പുതിയ പേരിടാത്ത ചിത്രത്തിലെ പുറത്തുവന്ന ഫോട്ടോയിലാണ് ജയ് സിംഗ് യാദവ് എന്ന പരാതിക്കാരന്‍റെ ബൈക്ക് നമ്പര്‍ ഉപയോഗിച്ചത്. ഫോട്ടോയില്‍ തന്‍റെ ബൈക്ക് നമ്പര്‍ ഉപയോഗിച്ചത് ശ്രദ്ധയില്‍പ്പെട്ട യാദവ് ഉടന്‍ തന്നെ ഇന്‍ഡോര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തന്‍റെ അനുവാദമില്ലാതെ ആര്‍ക്കും തന്‍റെ ബൈക്ക് നമ്പര്‍ ഉപയോഗിക്കാന്‍ അവകാശമില്ലെന്ന് യാദവ് പരാതിയില്‍ പറയുന്നു.

അതെ സമയം കേസില്‍ ഇടപ്പെട്ട ഇന്‍ഡോര്‍ ബാന്‍ഗംഗ സബ് ഇന്‍സ്പെക്ടര്‍ രാജേന്ദ്ര സോണി പരാതിയില്‍ പരിശോധന നടത്തുമെന്നും മോട്ടോര്‍ വാഹന ആക്ട് പ്രകാരം ആവശ്യമായ നടപടികളെടുക്കുമെന്നും ഉറപ്പുനല്‍കി. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇന്‍ഡോറിലുണ്ടെങ്കില്‍ അവരെ വിളിച്ച് ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

വിക്കി കൗശലും സാറാ അലി ഖാനും ഒന്നിച്ചുള്ള പുതിയ ചിത്രത്തിലെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഇരുവരും ഒന്നിച്ചുള്ള ബൈക്കിലെ രംഗം ഇന്‍ഡോറില്‍ വെച്ച് തന്നെയാണ് ചിത്രീകരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ആള്‍ക്കൂട്ടത്തിലുള്ള ആരോ എടുത്ത ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്ന ചിത്രമെന്നാണ് സൂചന. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News