'എന്തൊരു ബോറാണീ തിരക്കഥ'; ടൈറ്റാനിക്കിനെ കുറിച്ച് ഡികാപ്രിയോ ആദ്യം പറഞ്ഞത്
''നായക വേഷം ചെയ്യാനും അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നില്ല. പിന്നീട് വളരെ ബുദ്ധിമുട്ടുള്ള കഥാപാത്രമാണെന്ന് ബോധ്യപ്പെടുത്തിയാണ് ഡിക്രാപിയോ ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറായത്''
ലോസാഞ്ചലസ്: ലോകസിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട സിനിമയാണ് ടൈറ്റാനിക്. ചരിത്ര സംഭവത്തെ ആസ്പദമാക്കി ജെയിംസ് കാമറൂൺ വെള്ളിത്തിരയിലെത്തിച്ച ദുരന്തപ്രണയകാവ്യം പ്രേക്ഷകർക്ക് ഇന്നും മറക്കാനാകാത്ത സിനിമായാണ്. റിലീസ് ചെയ്ത് രണ്ടര പതിറ്റാണ്ടായിട്ടും ഇപ്പോഴും ചിത്രം ചർച്ച ചെയ്യപ്പെടുന്നുവെന്നത് തന്നെയാണ് ചിത്രത്തെ വേറിട്ടുനിർത്തുന്നത്. ചിത്രത്തിന്റെ 4 കെ 3ഡി പതിപ്പും പുറത്തെത്തുന്നുവെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഫെബ്രുവരി രണ്ടാം വാരമായിരിക്കും ചിത്രം പ്രദർശനത്തിനെത്തുന്നത്. ഇപ്പോഴിതാ സംവിധായകൻ ജെയിംസ് കാമറൂൺ നായകൻ ലിയോനാർഡോ ഡികാപ്രിയോയെ കുറിച്ചത് നടത്തിയ പരാമർശമാണിപ്പോൾ ചർച്ചയാകുന്നത്.
''ചിത്രത്തിന്റെ തിരക്കഥ കേട്ട് വളരെ ബോറിങ്ങാണെന്നാണ് ഡികാപ്രിയോ പറഞ്ഞത്. അതുകൊണ്ട് തന്നെ സിനിമയിൽ അഭിനയിപ്പിക്കാൻ അദ്ദേഹത്തിന് ഏറെ കഷ്ടപ്പെടേണ്ടിവന്നു. നായക വേഷം ചെയ്യാനും അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നില്ല. പിന്നീട് വളരെ ബുദ്ധിമുട്ടുള്ള കഥാപാത്രമാണെന്ന് ബോധ്യപ്പെടുത്തിയാണ് ഡിക്രാപിയോ ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറായത്''. ഡികാപ്രിയോ പറഞ്ഞു.
1997 ലാണ് ക്രിസ്മസ് റിലീസായി ആദ്യമായി ചിത്രം പ്രക്ഷകരിലേക്കെത്തിയത്. ഇപ്പോൾ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന അവതാർ ദ് വേ ഓഫ് വാട്ടറിന്റെയും സംവിധായകൻ ജാക്കിന്റെയും റോസിന്റെയും ദുരന്തപ്രണയം വെള്ളിത്തിരയിലെത്തിച്ച ജെയിംസ് കാമറൂൺ തന്നെയാണ്.