'പ്രേമലു' തെലുങ്ക് പതിപ്പിന്റെ വിതരണം ഏറ്റെടുത്ത് സംവിധായകന്‍ രാജ മൗലിയുടെ മകന്‍ കാര്‍ത്തികേയ
ചിത്രം തെലുങ്കിൽ മാര്‍ച്ച് എട്ടിന് റിലീസ് ചെയ്യും.
തെലുങ്ക് പ്രേക്ഷക ഹൃദയവും കീഴടക്കാനൊരുങ്ങി പ്രേമലു. പ്രേമലു തെലുങ്ക് പതിപ്പിന്റെ വിതരണം ഏറ്റെടുത്ത് സംവിധായകന്‍ രാജ മൗലിയുടെ മകന്‍ കാര്‍ത്തികേയ. വന്‍ തുകയ്ക്കാണ് സിനിമയുടെ മൊഴിമാറ്റ അവകാശം നേടിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം മൊഴിമാറ്റപ്പതിപ്പിന്റെ ഡബ്ബിങ്ങ് ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രം മാര്‍ച്ച് എട്ടിന് റിലീസ് ചെയ്യും.
അമ്പത് കോടി ക്ലബ്ബിലെത്തിയ പ്രേമലു കേരളത്തിന് പുറത്തും വമ്പന്‍ പ്രകടനമാണ് കാഴ്ച വെക്കുന്നത്. വിദേശ രാജ്യങ്ങളിലും ചിത്രങ്ങള്‍ കോടികള്‍ വാരുകയാണ്. ത്തുദിവസം കൊണ്ട് യു.കെയിലും അയര്‍ലന്‍ഡിലും ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ രണ്ടാമത്തെ മലയാള ചിത്രമായി പ്രേമലു മാറി.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ '2018' മാണ് ഈ മാര്‍ക്കറ്റുകളില്‍ ഇപ്പോള്‍ പ്രേമലുവിനെക്കാള്‍ കളക്ഷന്‍ നേടിയ ഏക മലയാള ചിത്രം. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രമാണ് പ്രേമലു. ഇതിനകം ഹൈദരാബാദില്‍ പ്രേക്ഷകരുടെ ഇഷ്ട സിനിമയായി മാറാന്‍ പ്രേമലുവിന് കഴിഞ്ഞു. ഇനി തെലുങ്ക് പതിപ്പും എത്തുന്നതോടെ കളക്ഷനില്‍ വലിയ മാറ്റം ഉണ്ടായേക്കാം. അതേസമയം ആഗോള ബോക്‌സോഫീസില്‍ 65 കോടിയാണ് ചിത്രം ഉണ്ടാക്കിയത്. മൂന്നാം വാരത്തിലെ ഞായറാഴ്ചയും മികച്ച നേട്ടമുണ്ടാക്കാന്‍ സിനിമയ്ക്കു കഴിഞ്ഞിട്ടിട്ടുണ്ട്. ഇന്നലെ കേരളത്തില്‍ മാത്രമായി രണ്ട് കോടി രൂപയിലധികം പ്രേമലു നേടിയതായി ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. കേരളത്തിലെ ആകെ കലക്ഷന്‍ 35 കോടിയാണ്.
നസ്ലിന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് 'പ്രമലു' നിര്‍മിമച്ചിരിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും അണിനിരക്കുന്നു. ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.