'സുരേഷേട്ടന്റെ ശബ്ദത്തിൽ ജീവിക്കുന്നയാളാണെന്ന് തെറ്റിദ്ധരിക്കരുത്'; വിശദീകരണവുമായി അബ്ദുൽ ബാസിത്

ബോധവത്കരണ ക്ലാസുകളിലും സ്റ്റേജ് പെർഫോമൻസുകളിലും സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി മാത്രമാണ് സുരേഷ് ഗോപിയുടെ ശബ്ദം അനുകരിക്കാറുള്ളതെന്നും അബ്ദുൽ ബാസിത്

Update: 2023-01-14 13:58 GMT
Editor : afsal137 | By : Web Desk
Advertising

നടൻ സുരേഷ് ഗോപിയുടെ ശബ്ദത്തിൽ ജീവിക്കുന്നയാളാണ് താനെന്ന് തെറ്റിദ്ധരിക്കരുതെന്ന് എക്‌സൈസ് ഓഫിസർ അബ്ദുൽ ബാസിത്. ജീവിതത്തിൽ സുരേഷ് ഗോപിയുടെ ശബ്ദം അനുകരിക്കാറില്ലെന്നും ജോലി സംബന്ധിമായി സാമൂഹിക നന്മ ലക്ഷ്യംവെച്ച് മാത്രമാണ് അദ്ദേഹത്തിന്റെ ശബ്ദം അനുകരിക്കാറുള്ളതെന്നും അബ്ദുൽ ബാസിത് പറഞ്ഞു. സുരേഷ് ഗോപിയുടെ ശൈലിയിലുളള ശബ്ദാനുകരണത്തിലൂടെ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയനായ ആളാണ് അബ്ദുൽ ബാസിത്.

ബാസിത്തിന്റേത് മിമിക്രിയാണെന്നും യഥാർഥ ശബ്ദം സുരേഷ് ഗോപിയുടെ ശൈലിയുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്നും ആരോപിച്ച് ഇദ്ദേഹത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. പിന്നാലെ ബാസിത്തിനെതിരെ വലിയ രീതിയിൽ ട്രോളുകളും പ്രചരിക്കുകയുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി അബ്ദുൽ ബാസിത് രംഗത്തെത്തിയത്. തന്റെ വീഡിയോകൾ കാണുന്ന നിരവധിയാളുകൾ നല്ല അഭിപ്രായം പറയാറുണ്ടെന്നും അബ്ദുൽ ബാസിത് പറയുന്നു.

ലഹരിക്കെതിരെ പോരാടാനാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. പല വേദികളിലും ഇമോഷനലായി സംസാരിച്ചിട്ടുണ്ട്. അത് അനുഭവങ്ങളിലൂടെയാണ് സംസാരിക്കുന്നത്. ലഹരിയുടെ ദൂഷ്യത്തെപ്പറ്റി ക്ലാസുകൾ എടുക്കുന്ന സമയത്ത് സുരേഷ് ഗോപി സാറിന്റെ ശബ്ദത്തിന്റെ മോഡുലേഷൻ കൊണ്ടുവരുമ്പോൾ അത് കൂടുതൽ ആളുകളിലേക്ക് എത്തിപ്പെടുന്നതായി ശ്രദ്ധിച്ചു. വികാരപരമായ ചില കാര്യങ്ങൾ പറയുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദവുമായുള്ള സാമ്യം പല വേദികളും വരാറുണ്ട്. അതല്ലാതെ ജീവിതം മുഴുവൻ അദ്ദേഹത്തിന്റെ ശബ്ദത്തിൽ ജീവിക്കുന്ന ഒരാളല്ല താനെന്നും അബ്ദുൽ ബാസിത് പറഞ്ഞു.

ബോധവത്കരണ ക്ലാസുകളിലും സ്റ്റേജ് പെർഫോമൻസുകളിലും സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി മാത്രമാണ് സുരേഷ് ഗോപിയുടെ ശബ്ദം അനുകരിക്കുന്നത്. ഓരോ കുടുംബത്തെയും സ്വന്തം കുടുംബം പോലെ കണ്ട് അവരിലേക്ക് ഈ സന്ദേശം എത്തിക്കാനാണ് അങ്ങനെ സംസാരിക്കുന്നത്. എപ്പോഴും അതേ ശബ്ദത്തിൽ സംസാരിക്കുന്ന ആളല്ല. അതിൽ ചില ഭാഗങ്ങളിലെ മോഡുലേഷനുകളിൽ സാമ്യം വരുന്നുണ്ടെന്ന് മാത്രമേയുള്ളൂ. സൗണ്ട് മോഡുലേഷനെ മാത്രം മനസ്സിൽ വച്ചുകൊണ്ട് അതിലെ മെസ്സേജുകൾ നിങ്ങൾ മറക്കരുത്. പറയുന്ന സന്ദേശങ്ങളെല്ലാം കേരളത്തിലെ കുടുംബങ്ങൾക്കു വേണ്ടിയുള്ളതാണ്. അവരിലേക്കെത്താൻ എന്റെ സംസാര രീതിയിലെ മോഡുലേഷൻ സുരേഷ് ഗോപി സാറിന്റെ ശബ്ദവുമായി സാമ്യമുണ്ടാകുന്നു. പറയുന്ന സന്ദേശങ്ങൾ മാത്രം എടുക്കുക, അങ്ങനെ ലഹരിക്കെതിരെ ഒത്തൊരുമിച്ച് പോരാടാം. തന്റെ ശബ്ദത്തിലെ സാമ്യത്തെക്കുറിച്ച് സംസാരിക്കുന്നത് മാറ്റിവയ്ക്കാമെന്നും അബ്ദുൽ ബാസിത് കൂട്ടിച്ചേർത്തു.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News