ബോഡിഷെയ്മിങ്ങിൻറെ ഭയാനകമായ വേർഷനാണ് അനുഭവിക്കുന്നത്; ഹണിറോസ്
മോഹൻലാൽ നായകനായ മോണസ്റ്റർ ആണ് ഹണിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം
ചുരുങ്ങിയ കാലം കൊണ്ട് മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് ഹണിറോസ്. സോഷ്യൽ മീഡിയയിലുടെയും മറ്റും തനിക്ക് നേരിടേണ്ടി വന്ന ബോഡിഷെയ്മിങ്ങിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഈ കാര്യം പറഞ്ഞത്.
'ബോഡിഷെയ്മിങ്ങിൻറെ ഭയാനക വേർഷനാണ് അനുഭവിക്കുന്നത്. ഇതൊന്നും സേർച്ച് ചെയ്ത് നോക്കാറില്ല. പക്ഷെ നമ്മുടെ മുമ്പിലേക്ക് ഇതെല്ലാം വരുമല്ലോ. തുടക്കത്തിൽ എനിക്കും ഇത് അത്ഭുതമായിരുന്നു. ബോഡി ഷെയിമിങ്ങിന്റെ അങ്ങേയറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന് എഴുതുന്ന ആളുകള്‍ സ്വയം ചിന്തിക്കേണ്ടതാണ്. ആദ്യമൊക്കെ ഇതു കാണുമ്പോള്‍ ബുദ്ധിമുട്ട് തോന്നിയിരുന്നു. പക്ഷേ ഒരു പരിധി കഴിഞ്ഞാൽ ഇതിനെതിരെ എങ്ങനെ പ്രതികരിക്കാനാണ്? സോഷ്യൽ മീഡിയയിൽ ഇത്തരം കമൻറുകളിടുന്ന ആളുകള്‍ വളരെ കുറച്ച് മാത്രമാണുള്ളതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇത്തരം ചിന്തകളെല്ലാം അവസാനിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന ആളാണ് ഞാൻ. എന്നെക്കുറിച്ച് പലരും ഉണ്ടാക്കുന്ന വ്യാജ വാർത്തകളിൽ പ്രമുഖരുടെ അടക്കം പേരുകള്‍ വലിച്ചിഴക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്' എന്നും ഹണി പറഞ്ഞു.
വിനയൻ സംവിധാനം ചെയ്ത 'ബോയ്ഫ്രണ്ട്' എന്ന ചിത്രത്തിലൂടെയാണ് ഹണിയുടെ അരങ്ങേറ്റം. മോഹൻലാൽ നായകനായ 'മോൺസ്റ്റർ' ആണ് ഹണിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. നന്ദമുരി ബാലകൃഷ്ണ നായകനായ തെലുഗു സിനിമ 'വീര സിംഗ റെഡ്ഢി'യിലാണ് ഹണി റോസ് ഇപ്പോള്‍ അഭിനയിക്കുന്നത്. പുഷ്പ നിര്‍മിച്ച മൈത്രി മൂവീസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ നിര്‍മിച്ച് സംവിധാനം ചെയ്യുന്ന 'റാണി' എന്ന ചിത്രവും ഹണിയുടേതായി പുറത്തിറങ്ങാനുണ്ട്.