എം.എസ് ധോണിയെത്തുന്നു അഥർവയായി, ഫസ്റ്റ്‌ലുക്ക് പുറത്ത്

മിത്തോളജിക്കൽ സയൻസ് ഫിക്ഷൻ പരമ്പരയായെത്തുന്ന 'അഥർവ: ദി ഒറിജിൻ' ഗ്രാഫിക് നോവലിലാണ് ക്രിക്കറ്റ് ആരാധകരുടെ തലയുടെ പുതിയവേഷം

Update: 2022-02-03 13:14 GMT
Advertising

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം.എസ് ധോണി 'അഥർവ'യായി അഭ്രപാളികളിൽ പുതിയ ഇന്നിംഗസ് തുടങ്ങുന്നു. മിത്തോളജിക്കൽ സയൻസ് ഫിക്ഷൻ പരമ്പരയായെത്തുന്ന 'അഥർവ: ദി ഒറിജിൻ' ഗ്രാഫിക് നോവലിലാണ് ക്രിക്കറ്റ് ആരാധകരുടെ തലയുടെ പുതിയവേഷം. രമേഷ് തമിൾമണിയുടെ കൃതി അടിസ്ഥാനമാക്കി തയാറാക്കുന്ന പരമ്പരയിൽ ധോണിയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ക്ലിപ്പ് ധോണി തന്റെ സാമൂഹിക മാധ്യമ പേജിലൂടെ പുറത്തുവിട്ടു. കഥാപാത്രം ഒരു രാക്ഷസസൈന്യത്തോട് പോരാടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ധോണി എൻടർടൈയിൻമെൻറിന്റെ പിന്തുണയോടെയാണ് പരമ്പര ഇറങ്ങുന്നത്. 2019 ൽ വിരമിച്ച ധോണി പുതിയ തട്ടകങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പരമ്പര പുറത്തിറക്കുന്നത്.


2020ലാണ് ന്യൂ ഏജ് ഗ്രാഫിക് നോവലായ അഥർവ പ്രഖ്യാപിച്ചത്. ഒരു നവാഗത സംവിധായകന്റെ പ്രസിദ്ധീകരിക്കാത്ത പുസ്തകമാണ് ഇങ്ങനെ പുറത്തിറക്കുന്നത്. നിലവിൽ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി കളിക്കുന്ന താരത്തിന്റെ ഭാര്യ സാക്ഷി ധോണിയാണ് ധോണി എൻടർടെയിൻമെൻറിന്റെ മാനേജിങ് ഡയറക്ടർ. പുറത്തിറങ്ങുന്നത് ഒരു ത്രില്ലിങ് പരമ്പരയാണെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. ഒരു നിഗൂഢ അഘോരിയുടെ കഥയാണ് അതിനൂതന സാങ്കേതിക സംവിധാനങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ഒരു ഫീച്ചർ സിനിമക്കപ്പുറം പ്രപഞ്ചത്തിന്റെ എല്ലാവിധ വശങ്ങളെയും ഉൾക്കൊള്ളുന്ന കഥാപാത്രങ്ങളെ തനിമയോടെ സ്‌ക്രീനിൽ കൊണ്ടുവരാനാണ് തങ്ങളുടെ ശ്രമമെന്ന് സാക്ഷി മുമ്പ് പറഞ്ഞിരുന്നു.


ധോണി എൻറടെയിൻമെൻറ് 2019ൽ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറുമായി ചേർന്ന് 'റോർ ഓഫ് ലയൺ' ഡോക്യൂ സീരിസ് പുറത്തിറക്കിയിരുന്നു.

Full View

Former Indian cricket team captain MS Dhoni's 'Atharva' starts a new innings in visual media. Cricket fans have a new role to play in the graphic novel 'Atharva: The Origin', a mythological science fiction series.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News