നരസിംഹം മുതല്‍ ബ്രോ ഡാഡി വരെ; ആശിര്‍വാദ് സിനിമാസിന്‍റെ 22 വര്‍ഷങ്ങള്‍ ആഘോഷമാക്കി മോഹന്‍ലാലും ആന്‍റണിയും

2000 ജനുവരി 06ന് നരസിംഹത്തിലൂടെയാണ് ആശിര്‍വാദ് സിനിമാസ് നിര്‍മാണ രംഗത്തേക്കെത്തുന്നത്

Update: 2022-01-26 16:09 GMT
Editor : ijas
Advertising

ആശിര്‍വാദ് സിനിമാസിന്‍റെ 22 വര്‍ഷങ്ങള്‍ ആഘോഷമാക്കി സൂപ്പര്‍താരം മോഹന്‍ലാലും നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരും. 2000 ജനുവരി 06ന് നരസിംഹത്തിലൂടെയാണ് ആശിര്‍വാദ് സിനിമാസ് നിര്‍മാണ രംഗത്തേക്കെത്തുന്നത്. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ നിര്‍മിച്ച ഒടിയന്‍, ലൂസിഫര്‍, മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്നിവക്ക് പിന്നില്‍ ആശിര്‍വാദ് സിനിമാസ് ആയിരുന്നു. 29 ചിത്രങ്ങളാണ് ഇതുവരെ ആശിര്‍വാദിന്‍റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്നത്. ബ്രോ ഡാഡിയാണ് നിര്‍മിച്ച അവസാന ചിത്രം. എലോണ്‍, ട്വല്‍ത്ത് മാന്‍, മോണ്‍സ്റ്റര്‍, ബറോസ്, എമ്പുരാന്‍ എന്നിവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. നേരത്തെ മോഹന്‍ലാലിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന പ്രണവം ആര്‍ട്ട്സിന് ശേഷം ആരംഭിച്ച നിര്‍മാണ സംരംഭമാണ് ആശിര്‍വാദ് സിനിമാസ്.

Full View

മോഹന്‍ലാല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ആദ്യ ചിത്രമായ ബറോസിന്‍റെ ചിത്രീകരണ സെറ്റിലാണ് ആശിര്‍വാദിന്‍റെ 22 വര്‍ഷങ്ങള്‍ ആഘോഷിച്ചത്. നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരിന് കേക്ക് നല്‍കിയാണ് മോഹന്‍ലാല്‍ ആഘോഷത്തിന് തുടക്കം കുറിച്ചത്. ബറോസിന്‍റെ അണിയറ പ്രവര്‍ത്തകര്‍ എല്ലാവരും ആഘോഷ വേളയില്‍ പങ്കെടുത്തു. 22ആം വാര്‍ഷികത്തില്‍ ആശിര്‍വാദ് സിനിമാസിന്‍റെ ആദ്യ ചിത്രമായ നരസിംഹം റീമാസ്റ്റര്‍ ചെയ്ത് 2 കെ ദൃശ്യമികവോടെ നിര്‍മാതാക്കള്‍ പുറത്തിറക്കി.


Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News