നെഞ്ച് വല്ലാതെ വേദനിക്കുന്നു, എന്തോ ആപത്ത് വരുന്നതിന്‍റെ സൂചന; മരിക്കുന്നതിനു മുന്‍പ് മാരിമുത്തുവിന്‍റെ ഡയലോഗ്

സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായിരുന്നു മാരിമുത്തു

Update: 2023-09-09 06:19 GMT
Editor : Jaisy Thomas | By : Web Desk

മാരിമുത്തു

Advertising

ചെന്നൈ: സംവിധായകനും നടനുമായ ജി.മാരിമുത്തുവിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായ മാരിമുത്തു ഒരു സീരിയലിന് ഡബ്ബ് ചെയ്യുന്നതിനിടെ സ്റ്റുഡിയോയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സ്വഭാവിക അഭിനയത്തിന് പേരുകേട്ട മാരിമുത്തു യാതൊരു തയ്യാറെടുപ്പുകളും നടത്താതെയാണ് കഥാപാത്രമാകുന്നത്. മൂന്ന് പതിറ്റാണ്ടുകളായി തമിഴ് സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന പേരാണ് മാരിമുത്തു. തമിഴില്‍ വന്‍ ഹിറ്റായ എതിര്‍ നീച്ചല്‍ എന്ന സീരിയലിലെ ഇദ്ദേഹത്തിന്‍റെ ഗുണ ശേഖരന്‍ എന്ന കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. അതിന് ശേഷം എതിര്‍നീച്ചല്‍ മാരിമുത്തു എന്നാണ് താരം അറിയപ്പെട്ടിരുന്നത്. ഈ സീരിയലിനു ഡബ്ബ് ചെയ്യുമ്പോഴായിരുന്നു മാരിമുത്തുവിന്‍റെ മരണവും. സീരിയലില്‍ നെഞ്ചില്‍ കൈ വച്ച്, 'എനിക്കെന്തോ ആപത്ത് വരുന്നത് പോലെ തോന്നുന്നു. എന്തോ സംഭവിക്കും എന്ന ഭയം പോലെ' എന്ന ഡയലോഗ് പറഞ്ഞുകൊണ്ടിരിക്കെയാണ് യഥാര്‍ത്ഥത്തിലും അത് സംഭവിച്ചത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് മാരിമുത്തു പറഞ്ഞ ആ ഡയലോഗ് സീരിയല്‍ ടീം പുറത്തുവിട്ടു

'നെഞ്ച് വല്ലാതെ വേദനിക്കുന്നു. മനസ്സിന്റെ വേദനയാണോ, ശരീരത്തിന്റെ വേദനയാണോ എന്നറിയില്ല. എന്തോ ആപത്തിന്റെ സൂചന നെഞ്ചുവേദനയിലൂടെ കാണിക്കുകയാണെന്ന് തോന്നുന്നു. എനിക്ക് വല്ലാതെ നെഞ്ചു വേദനിക്കുന്നു. ഞാന്‍ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നത് പോലെയുണ്ടോ. എനിക്കും അങ്ങനെ തോന്നുന്നു' എന്നാണ് മാരിമുത്തു പറയുന്ന ആ അറംപറ്റിയ ഡയലോഗ്.

ജയിലറിലാണ് മാരിമുത്തും ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. 2008ല്‍ കണ്ണും കണ്ണും എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സിനിമയിലെത്തുന്നത്. 2014ല്‍ പുലിവാല്‍ എന്നൊരു ചിത്രവും സംവിധാനം ചെയ്തു. 1999 മുതല്‍ മാരിമുത്തു അഭിനയരംഗത്തുണ്ട്. യുദ്ധം സെയ്, ആരോഹണം,കൊമ്പന്‍, മരുത് എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News