'എത്രയോ കൂടോത്രങ്ങളെ അയാൾ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്, അയാളുടെ പേര് മോഹൻലാൽ എന്നാണ്': ഹരീഷ് പേരടി

കാരണം ഇത് ലിജോ ജോസ് പല്ലിശ്ശേരി എന്ന പ്രതിഭയുടെ കൈയ്യൊപ്പാണ്

Update: 2024-01-29 09:44 GMT
Editor : Jaisy Thomas | By : Web Desk

മോഹന്‍ലാലും ഹരീഷ് പേരടിയും

Advertising

മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'മലൈക്കോട്ടൈ വാലിബനെതിരെ' നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നടന്‍ ഹരീഷ് പേരടി. 43 വർഷത്തെ അഭിനയജീവതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് ക്യാപയിൻ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാൾ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ടെന്നും കാരണം അയാളുടെ പേര് മോഹന്‍ലാല്‍ എന്നാണെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ്

43 വർഷത്തെ അഭിനയജീവതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് ക്യാപയിൻ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാൾ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്..കാരണം അയാളുടെ പേർ മോഹൻലാൽ എന്നാണ്...ഈ സിനിമയും ഇത് തന്നെയാണ് പറയുന്നത്..ലോകം എത്ര വികസിച്ചാലും നമ്മുടെ തലച്ചോറിലെ പകയും പ്രതികാരവും അതുപോലെ നിൽക്കുകയാണെന്ന്..ഈ ചിത്രത്തിൽ അയാളോടൊപ്പം പിന്നിൽ നിൽക്കുന്ന ആളുകളെപോലെ..ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന കുടുംബങ്ങൾ തിയ്യറ്ററിൽ എത്താൻ തുടങ്ങി...ഇനി വാലിബന്‍റെ തേരോട്ടമാണ്...ആ തേരോട്ടത്തിൽ എത്രയും പെട്ടന്ന് നിങ്ങളും പങ്കുചേരുക ...കാരണം ഇത് ലിജോ ജോസ് പല്ലിശ്ശേരി എന്ന പ്രതിഭയുടെ കൈയ്യൊപ്പാണ്..ലോക സിനിമയിലേക്ക് മലയാളത്തിന്റെ കയ്യൊപ്പ്.

ജനുവരി 25നാണ് ചിത്രം വാലിബന്‍ തിയറ്ററുകളിലെത്തിയത്. ആദ്യ ദിവസം മുതല്‍ ചിത്രം നേരിട്ടിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയും കഥാകൃത്തായ പി.എസ് റഫീഖും ചേർന്നാണ് 'മലൈക്കോട്ടെ വാലിബന്റെ' തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിയായി നാല് മാസത്തിലധികം ചിത്രീകരിച്ച വാലിബനിൽ സൊനാലി കുൽക്കർണി, ഹരീഷ് പേരടി, സുചിത്ര നായൻ, മണികണ്ഠൻ ആചാരി, മനോജ് മോസസ്, ഡാനിഷ് സെയ്ത് തുടങ്ങി നിരവധി പേർ അഭിനയിച്ചു. പ്രശാന്ത് പിള്ളയുടേതാണ് ക്യാമറ.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News