'കോവിഡില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കൂ, 20 മിനുറ്റ് പ്രൈവറ്റ് ലൈവില്‍ വന്ന് പാടാം'; ചലഞ്ചുമായി ഹരീഷ് ശിവരാമകൃഷ്ണന്‍
കോവിഡ് ബാധിച്ച് സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന രോഗികള്‍ക്ക് ആശ്വാസം പകരാന്‍ പാട്ട് ചലഞ്ചുമായി ഹരീഷ് ശിവരാമകൃഷ്ണന്‍. കേരളത്തിന് അകത്തും പുറത്തും കോവിഡ് മൂലം ചികിത്സക്ക് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളെ സാമ്പത്തികമായി തന്നെ സഹായിച്ചാല്‍ ഇരുപത് മിനുറ്റ് ഒറ്റക്ക് ലൈവില്‍ പാടാന്‍ വരാമെന്നാണ് ഹരീഷ് ശിവരാമകൃഷ്ണന്‍ നല്‍കുന്ന ഉറപ്പ്. 25000 രൂപയിൽ കൂടുതൽ ഇഷ്ടമുള്ള,തെരഞ്ഞെടുക്കുന്ന ഏതെങ്കിലും കോവിഡ് ചാരിറ്റിക്കു സഹായം ചെയ്താലാണ് ഹരീഷ് സ്വകാര്യമായി പാട്ട് സമ്മാനം നല്‍കുക. ആദ്യം വരുന്ന പത്ത് പേര്‍ക്കായിരിക്കും ഈ അവസരമെന്നും ഹരീഷ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ഇത്തരത്തില്‍ പാട്ടുകള്‍ കേള്‍ക്കാന്‍ തനിക്ക് ഒരു തെളിവും വേണ്ടെന്നും നിങ്ങളിലെ നന്മയെ വിശ്വാസമാണെന്നുമാണ് ഹരീഷ് പറയുന്നത്.
പഴയ പാട്ടുകള്‍ മനോഹരമായി സ്‌റ്റേജുകളില്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ട് ഹരീഷിന്. 'അകം' എന്ന സംഗീത ബാന്‍ഡിന് പുറമെ മലയാളത്തില്‍ പിന്നണി ഗാനരംഗത്തും സജീവമാണ് ഇദ്ദേഹം.
ഹരീഷ് ശിവരാമകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രിയപ്പെട്ടവരേ, കോവിഡ് മൂലം ചികിത്സയ്ക്ക് പോലും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേരുണ്ട് നമുക്കിടയിൽ - കേരളത്തിന് അകത്തും പുറത്തും.
നമ്മളിൽ ചിലർക്കെങ്കിലും നല്ല ഒരു തുക സഹായമായി നൽകാൻ ഉള്ള ശേഷി ഉണ്ടാവും. 25000 രൂപയിൽ കൂടുതൽ നിങ്ങൾക്ക് ഇഷ്ടമുള്ള, നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏതെങ്കിലും കോവിഡ് ചാരിറ്റി ക്കു സഹായം ചെയ്യാമോ?- അങ്ങനെ ചെയ്യുന്ന ആദ്യത്തെ പത്തു പേർക്ക്, നിങ്ങൾക്ക് മാത്രം വേണ്ടി ഞാൻ ഒരു 20 മിനിറ്റ് വീതം പ്രൈവറ്റ് live പാടാൻ വരാം, നിങ്ങൾക്കു ഇഷ്ടം ഉള്ള പാട്ടുകൾ. ഓരോരുത്തർക്കും വേറെ വേറെ.
ഒരു തെളിവും എനിക്ക് വേണ്ട, നിങ്ങളിലെ നന്മയെ എനിക്ക് വിശ്വാസം ആണു.
പ്രിയപ്പെട്ടവരേ, കോവിഡ് മൂലം ചികിത്സയ്ക്ക് പോലും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേരുണ്ട് നമുക്കിടയിൽ -...
Posted by Harish Sivaramakrishnan on Friday, April 23, 2021