''15 വയസുള്ളപ്പോള്‍ അഭിനയിച്ച ആ ചിത്രത്തിനോട് ഇന്നത്തെ അഭിരാമിക്ക് യോജിക്കാനാകില്ല''
തന്‍റേടമുള്ള സ്ത്രീയെ അടിച്ചൊതുക്കണം ജീൻസിട്ട സത്രീയെ സാരിയുടുപ്പിക്കണം തുടങ്ങിയ രീതികള്‍ അന്നത്തെ സിനിമകളിൽ ധാരാളം ഉണ്ടായിരുന്നു
1999 ൽ പുറത്തിറങ്ങിയ 'ഞങ്ങൾ സന്തുഷ്ടരാണ്' എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധതയുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി നടി അഭിരാമി. 15 വയസുള്ളപ്പോൾ താൻ അഭിനയിച്ച ഈ ചിത്രത്തോട് ഇന്നത്തെ അഭിരാമിക്ക് യോജിക്കാനാകില്ലെന്നാണ് നടിയുടെ പ്രതികരണം.
"തന്‍റേടമുള്ള സ്ത്രീയെ അടിച്ചൊതുക്കണം ജീൻസിട്ട സത്രീയെ സാരിയുടുപ്പിക്കണം തുടങ്ങിയ രീതികള്‍ അന്നത്തെ സിനിമകളിൽ ധാരാളം ഉണ്ടായിരുന്നു. പക്ഷെ ഇന്ന് അങ്ങനെയുള്ള സിനിമകൾ കാണാറില്ല. നമ്മുടെ സമൂഹത്തിൽ അത്തരത്തിലുള്ള ആളുകൾ ഇല്ലെന്നല്ല അതിനർഥം. ഇത്തരം ആശയങ്ങൾ ഒന്നും ഒരിക്കലും ജീവിതത്തിലേക്ക് എടുക്കരുത്", അഭിരാമി പറഞ്ഞു.
ആ സിനിമ ചെയ്യുമ്പോൾ എനിക്ക് 15 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അന്ന് അത്തരത്തിലുള്ള ധാരാളം സിനിമകൾ ഇറങ്ങിയിരുന്നതിനാൽ അത് വലിയ വിഷയമായില്ല. എന്നാൽ ഇന്ന് അഭിരാമി എന്ന വ്യക്തിക്ക് അതിനോട് യോജിക്കാനാകില്ല, മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ അഭിരാമി പറഞ്ഞു.
ജയറാം, അഭിരാമി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാജസേനന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഞങ്ങള്‍ സന്തുഷ്ടരാണ്. ഗാര്‍ഹിക പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നായിരുന്നു ചിത്രത്തിനെതിരെ ഉയര്‍ന്നുവന്ന പ്രധാന വിമര്‍ശനം.