റഹ്‌മാൻ മീശ വെച്ചാലേ ഞാനും മീശ വയ്ക്കൂ എന്ന് വാശി പിടിച്ചിരുന്ന കാലം; പ്രിയ താരത്തെ കണ്ട സന്തോഷത്തില്‍ ഇര്‍ഷാദ് അലി

ഇത്രയും കാലത്തെ അഭിനയ ജീവിതത്തിൽ, നജീം കോയയുടെ വെബ് സീരീസ് വേണ്ടി വന്നു അദ്ദേഹവുമായി ഒരുമിച്ചഭിനയിക്കാൻ.. കാലമേ.....നിറഞ്ഞ സ്നേഹം

Update: 2023-06-19 06:15 GMT
Editor : Jaisy Thomas | By : Web Desk
Rahman with Irshad Ali
റഹ്മാനൊപ്പം ഇര്‍ഷാദ് അലി
AddThis Website Tools
Advertising

ആരാധനതാരത്തെ കണ്ട സന്തോഷത്തില്‍ നടന്‍ ഇര്‍ഷാദ് അലി. റഹ്മാനെ കണ്ട സന്തോഷമാണ് ഇര്‍ഷാദ് ആരാധകരുമായി പങ്കുവച്ചത്. ''ഇത്രയും കാലത്തെ അഭിനയ ജീവിതത്തിൽ, നജീം കോയയുടെ വെബ് സീരീസ് വേണ്ടി വന്നു അദ്ദേഹവുമായി ഒരുമിച്ചഭിനയിക്കാൻ'' താരം ഫേസ്ബുക്കില്‍ കുറിച്ചു. ഒപ്പം റഹ്മാനൊപ്പമുള്ള ചിത്രവും ഇര്‍ഷാദ് പങ്കുവച്ചിട്ടുണ്ട്.



ഇര്‍ഷാദിന്‍റെ കുറിപ്പ്

മീശ മുളയ്ക്കുന്ന പ്രായത്തിൽ,റഹ്‌മാൻ മീശ വെച്ചാലേ ഞാനും മീശ വെക്കൂ എന്ന് വാശി പിടിച്ചിരുന്ന ഒരു യൗവ്വനം ഉണ്ടായിരുന്നു.... "കൂടെവിടെ" മുതൽ കൂടെകൂടിയതാണ് ആ ഇഷ്ടം. റഹ്‌മാൻ രോഹിണി ,റഹ്‌മാൻ ശോഭന, അവരുടെ പ്രണയങ്ങളുടെ പിന്നാലെ എന്തുമാത്രം ഓടിയിട്ടുണ്ടന്നോ! എത്ര കഷ്ടപ്പെട്ടാണെങ്കിലും റിലീസ് ദിനത്തിലെ ആദ്യഷോയ്ക്ക്, ടിക്കറ്റ് കൗണ്ടറിന്‍റെ നീണ്ട വരികളിൽ ഒന്നാമനായി നെഞ്ചുവിരിച്ചു അഭിമാനത്തോടെ നിന്നിരുന്ന ഇർഷാദ് ഇന്നുമുണ്ട് എന്‍റെ ഉള്ളിൽ  ഇത്രയും കാലത്തെ അഭിനയ ജീവിതത്തിൽ, നജീം കോയയുടെ വെബ് സീരീസ് വേണ്ടി വന്നു അദ്ദേഹവുമായി ഒരുമിച്ചഭിനയിക്കാൻ.. കാലമേ.....നിറഞ്ഞ സ്നേഹം.

കൈ നിറയെ ചിത്രങ്ങളുമായി റഹ്മാനും ഇര്‍ഷാദും തിരക്കിലാണ്. പൊന്നിയിന്‍ സെല്‍വന്‍ 2വാണ് റഹ്മാന്‍റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. എതിരെ, സമാര എന്നിവയാണ് റഹ്മാന്‍റെ പുതിയ ചിത്രങ്ങള്‍. അതേസമയം നല്ല സമയം എന്ന ചിത്രമാണ് ഇര്‍ഷാദ് നായകനായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പദ്മിനിയാണ് ഇര്‍ഷാദിന്‍റെ പുതിയ ചിത്രം. 

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News