'ജാക്ക് മരിക്കില്ലായിരുന്നു'; 25 വര്‍ഷങ്ങള്‍ക്കിപ്പുറം ടൈറ്റാനിക്കിന്‍റെ ക്ലൈമാക്സില്‍ തുറന്ന് പറച്ചിലുമായി സംവിധായകന്‍

ക്ലൈമാക്‌സിൽ ജാക്ക് രക്ഷപ്പെടുമായിരുന്നുവെന്നും എന്നാൽ ചിത്രത്തിന് നായകന്റെ മരണം അനിവാര്യമാണെന്നുമാണ് കാമറൂൺ പറയുന്നത്

Update: 2023-02-09 09:45 GMT
Advertising

ലോസാഞ്ചലസ്: ലോക സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്ലാസിക്കുകളിലൊന്നാണ് ജെയിംസ് കാമറൂണിന്റെ സംവിധാനത്തിലൊരുങ്ങിയ ടൈറ്റാനിക്. പ്രേക്ഷരെ മുഴുവൻ കണ്ണീരിലാഴ്ത്തിയാണ് ചിത്രം അവസാനിച്ചത്. ആഴക്കടലിലേക്ക് താഴ്ന്നുപോകുന്ന ജാക്കിനെ നോക്കി നിൽക്കുന്ന റോസിന്റെ മുഖം ഇപ്പോഴും പ്രേക്ഷകരു മനസിൽ വിങ്ങൽ തന്നെയാണ്. ഈ ക്ലൈമാക്‌സിനെതിരെ നിരവധി പ്രേക്ഷകരാണ് രംഗത്തെത്തുന്നത്. ടൈറ്റാനിക് പുറത്തിറങ്ങി 25 വർഷങ്ങൾക്കിപ്പുറം ചിത്രത്തിന്റെ ക്ലൈമാക്‌സിനെ കുറിച്ച് തുറന്ന് പറച്ചിൽ നടത്തിയിരിക്കുകയാണ് സംവിധായകൻ ജെയിംസ് കാമറൂൺ.

ക്ലൈമാക്‌സിൽ ജാക്ക് രക്ഷപ്പെടുമായിരുന്നുവെന്നും എന്നാൽ ചിത്രത്തിന് നായകന്റെ മരണം അനിവാര്യമാണെന്നുമാണ് കാമറൂൺ പറയുന്നത്. 'ജാക്കിന്റെ സ്വഭാവമനുസരിച്ച് തന്റെ പ്രിയതമ റോസിന് ആപത്ത് വരുന്ന യാതൊന്നും അദ്ദേഹം ചെയ്യില്ല. ഇനി റോസിന്റെ ലൈഫ് ജാക്കറ്റ് ഊരി റോസിന് നൽകിയാലും ജാക്കിന് രക്ഷപ്പെടാനാവുമെന്ന് ഉറപ്പിച്ച് പറയാനുകില്ല'.

ടൈറ്റാനിക്കിന്റെ റീ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് പരീക്ഷണത്തിലൂടെ അദ്ദേഹം ഇക്കാര്യം തെളിയിച്ചത്. ഇതിനായി ഒരു കപ്പൽ തന്നെ ജെയിംസ് കാമറൂൺ ഒരുക്കി. ചിത്രത്തിന്റെ ക്ലൈമാക്‌സിൽ ഉപയോഗിച്ച അതേ തരത്തിലുള്ള റാഫ്റ്റ് പുനഃസൃഷ്ടിച്ചായിരുന്നു പരീക്ഷണം നടത്തിയത്. നായിക കേറ്റിന്റെയും നായിക ഡികാപ്രിയോയുടേയും അതേ ഭാരമുള്ള രണ്ടുപേരെ ഇതിനായി ഉപയോഗിച്ചായിരുന്നു പരീക്ഷണം.

മുങ്ങിത്താഴുന്ന കപ്പിലിൽ നിന്നും ഡോറുകൾ തുറന്നിരുന്നെങ്കെലോ ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നെങ്കിലോ ഇരുവരും രക്ഷപ്പെടുമെന്നുമായിരുന്നു പരീക്ഷണത്തിലെ നിഗനം. 1997 ലാണ് ക്രിസ്മസ് റിലീസായി ആദ്യമായി ചിത്രം പ്രക്ഷകരിലേക്കെത്തിയത്. ഫെബ്രുവരി 10 ന് ടൈറ്റാനിക് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 4 കെ. 3 ഡിയിലേക്ക് റീമാസ്റ്റർ ചെയ്ത കോപ്പി റിലീസിനെത്തും




Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News