ജയം രവി - നയൻതാര ചിത്രം 'ഇരൈവൻ'; 4 ഭാഷകളിലൊരുങ്ങിയ ചിത്രം തിയറ്ററുകളിലേക്ക്

പൊന്നിയിൻ സെൽവൻ 2 എന്ന വമ്പൻ വിജയത്തിന് ശേഷം തിയറ്ററിൽ റിലീസ് ചെയ്യുന്ന ജയം രവി ചിത്രമാണ് ഇരൈവൻ

Update: 2023-06-07 14:10 GMT
Advertising

പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ജി ജയറാം എന്നിവർ നിർമിച്ച് ഐ. അഹമ്മദ്‌ സംവിധാനം ചെയ്യുന്ന ഇരൈവൻ റിലീസിനൊരുങ്ങുകയാണ്. ഓഗസ്റ്റ് 25നാണ് ചിത്രം തിയേറ്ററിൽ റിലീസിനായി ഒരുങ്ങുന്നത്. പൊന്നിയിൻ സെൽവൻ 2 എന്ന വമ്പൻ വിജയത്തിന് ശേഷം തിയേറ്ററിൽ റിലീസ് ചെയ്യുന്ന ജയം രവിയുടെ ചിത്രമാണ് ഇരൈവൻ. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ 4 ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

യുവൻ ശങ്കർ രാജയാണ് ചിത്രത്തിൽ ഗാനങ്ങൾ ഒരുക്കുന്നത്. പ്രേക്ഷകർക്ക് ഗംഭീരമായ വിരുന്ന് തിയേറ്ററിൽ ഒരുക്കുകയാണ് അണിയറപ്രവർത്തകരുടെ ലക്ഷ്യം. ക്യാമറ - ഹരി പി വേദനത്, എഡിറ്റർ - മണികണ്ഠൻ ബാലാജി, പ്രൊഡക്ഷൻ ഡിസൈനർ - ജാക്കി, ആക്ഷൻ - ഡോൺ അശോക് , പബ്ലിസിറ്റി ഡിസൈനർ - ഗോപി പ്രസന്ന, പി ആർ ഒ - ശബരി.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News