ഞാന്‍ ബിഗ് സ്‌ക്രീന്‍ ഹീറോ, ഒടിടിയില്‍ 299 രൂപയ്‌ക്കോ 499 രൂപയ്‌ക്കോ എന്നെ ലഭിക്കില്ല: ജോണ്‍ എബ്രഹാം

പുതിയ ചിത്രം 'ഏക് വില്ലന്‍ റിട്ടേണ്‍സി'ന്റെ പ്രമോഷനിടെ ആയിരുന്നു ജോണ്‍ എബ്രഹാമിന്‍റെ പ്രതികരണം

Update: 2022-06-23 08:16 GMT
Advertising

ഒരു നടനെന്ന നിലയിൽ ബി​ഗ് സ്ക്രീനിനോടാണ് തനിക്ക് താല്പര്യമെന്ന് നടന്‍ ജോണ്‍ എബ്രഹാം. തന്റെ പുതിയ ചിത്രം 'ഏക് വില്ലന്‍ റിട്ടേണ്‍സി'ന്റെ പ്രമോഷനിടെ ആയിരുന്നു ജോണ്‍ എബ്രഹാമിന്‍റെ പ്രതികരണം-

"ഞാനൊരു ബിഗ് സ്‌ക്രീൻ നായകനാണ്. അവിടെയാണ് ഞാൻ എന്നെ കാണാൻ ആഗ്രഹിക്കുന്നത്. ഈ ഘട്ടത്തിൽ ഞാൻ ബിഗ് സ്‌ക്രീനിനായി സിനിമകൾ ചെയ്യും. 299 രൂപയ്‌ക്കോ 499 രൂപയ്‌ക്കോ ലഭ്യമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് അതിൽ ഒരു പ്രശ്‌നമുണ്ട്"- ജോണ്‍ എബ്രഹാം പറഞ്ഞു.

ജാക്വലിൻ ഫെർണാണ്ടസ്, രാകുൽ പ്രീത് സിംഗ്, രത്‌ന പഥക് ഷാ എന്നിവര്‍ക്കൊപ്പം അറ്റാക്ക് എന്ന സിനിമയിലാണ് ജോണ്‍ എബ്രഹാം അവസാനമായി അഭിനയിച്ചത്. ചിത്രം ബോക്സോഫീസിൽ പരാജയമായിരുന്നു. അതിനുമുമ്പ്, സത്യമേവ ജയതേ 2 ൽ ജോൺ ഇരട്ട വേഷങ്ങളിൽ അഭിനയിച്ചിരുന്നു. അതും പരാജയമായിരുന്നു. മഹേഷ് മഞ്ജരേക്കർ, ഇമ്രാൻ ഹാഷ്മി എന്നിവർക്കൊപ്പം മുംബൈ സാഗയിലും ജോണ്‍ എബ്രഹാം അഭിനയിച്ചിട്ടുണ്ട്.

ജോൺ എബ്രഹാം ഇപ്പോൾ ദീപിക പദുകോണിനും ഷാരൂഖ് ഖാനുമൊപ്പം പത്താൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങിലാണ്. അടുത്ത വര്‍ഷമാണ് റിലീസ്. അടുത്ത മാസം 29നാണ് 'ഏക് വില്ലന്‍ റിട്ടേണ്‍സി'ന്റെ റിലീസ്. മോഹിത് സൂരിയാണ് സംവിധാനം. അര്‍ജുന്‍ കപൂര്‍, ദിഷ പട്ടാനി, താര സുതാരിയ തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News