'ഇന്ത്യയെന്ന അടിമപ്പേര് മാറ്റൂ, ഭാരതത്തിലേക്ക് തിരിച്ചു പോകൂ'; ആവശ്യവുമായി കങ്കണ റണാവട്ട്

രാഷ്ട്രീയമായി സംഘ്പരിവാർ ആശയങ്ങളോട് ചേർന്നു നിൽക്കുന്ന കങ്കണയ്ക്ക് നേരത്തെ വിദ്വേഷ പരാമർശങ്ങളുടെ പേരിൽ ട്വിറ്റർ വിലക്കേർപ്പെടുത്തിയിരുന്നു.

Update: 2021-06-22 14:26 GMT
Editor : abs
Advertising

മുംബൈ: ഇന്ത്യയുടെ പേര് ഭാരതമെന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടി കങ്കണ റണാവട്ട്. ഇന്ത്യയെന്നത് അടിമപ്പേര് ആണ് എന്നും നടി കുറ്റപ്പെടുത്തി. തദ്ദേശീയ സാമൂഹ മാധ്യമമായ കൂവിലാണ് കങ്കണയുടെ പ്രതികരണം.

'പുരാതന ആത്മീയതയിലും ജ്ഞാനത്തിലും ഉറച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് ഉയർത്തെണീക്കാനാകൂ. അതാണ് നമ്മുടെ മഹത്തായ നാഗരികതയുടെ ആത്മാവ്. ലോകം നമ്മിലേക്ക് നോക്കുന്നുണ്ട്. പടിഞ്ഞാറൻ രാജ്യങ്ങളെ പകർത്തിയല്ല നാം ലോകത്തിന്റെ നേതാവാകേണ്ടത്. വേദങ്ങൾ, ഗീത, യോഗയിൽ എന്നിവയിൽ ആഴത്തിൽ നാം നിലകൊള്ളണം. ഇന്ത്യയെന്ന അടിമപ്പേരു മാറ്റി ഭാരതം എന്നാക്കാമോ?'- കങ്കണ ചോദിച്ചു. 

കൂവിലെ കുറിപ്പ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലും നടി ഷെയർ ചെയ്തിട്ടുണ്ട്. 'ബ്രിട്ടീഷുകാരാണ് നമുക്ക് ഭാരം എന്ന അടിമപ്പേര് നൽകിയത്. എന്ത് പേരാണിത്. ഭാരതത്തിന്റെ അർത്ഥം നോക്കൂ. ഭാവ്, രാഗ്, താൽ എന്ന മൂന്ന് വാക്കിൽ നിന്നാണ് അതുണ്ടായത്. നമ്മൾ നഷ്ടപ്പെട്ട മഹത്വത്തെ തിരിച്ചുപിടിക്കണം. ഭാരതം എന്ന പേരിൽ നിന്നു തന്നെ അതു തുടങ്ങാം' - അവർ കൂട്ടിച്ചേർത്തു.

രാഷ്ട്രീയമായി സംഘ്പരിവാർ ആശയങ്ങളോട് ചേർന്നു നിൽക്കുന്ന കങ്കണയ്ക്ക് നേരത്തെ വിദ്വേഷ പരാമർശങ്ങളുടെ പേരിൽ ട്വിറ്റർ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ കൂ വിൽ അക്കൗണ്ട് ആരംഭിച്ചത്. 

Tags:    

Editor - abs

contributor

Similar News