ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകുന്ന ചിത്രങ്ങള്‍ നൈജീരിയയിലേതെന്ന് കങ്കണ

ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെപ്പറ്റിയും കങ്കണ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു

Update: 2021-05-15 10:33 GMT
Editor : ubaid | Byline : Web Desk
Advertising

ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകുന്ന ചിത്രങ്ങള്‍ ഇന്ത്യയിലേതല്ല നൈജീരിയയിലേതാണെന്ന് നടി കങ്കണ റണാവത്ത്. കൊവിഡ് സമയത്ത് അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തെ കുറച്ച് കാണിക്കാന്‍ ചിലര്‍ ചെയ്യുന്ന പ്രവൃത്തിയാണിതെന്നും കങ്കണ പറഞ്ഞു. ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെപ്പറ്റിയും കങ്കണ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.  ഇന്ത്യ, ഇസ്രാഈലിനെ കണ്ട് പഠിക്കണമെന്നും രാജ്യത്തുള്ള വിദ്യാര്‍ത്ഥികള്‍ എല്ലാവരും പട്ടാളത്തില്‍ ചേരേണ്ടത് നിര്‍ബന്ധമാക്കണമെന്നും നടി പറയുന്നു.

Full View

ലോകം ഇന്ന് പലവിധ പ്രതിസന്ധികളുമായി മല്ലിടുകയാണ്. കൊറോണയായാലും രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമായാലും. നല്ല സമയങ്ങളില്‍ ഇസ്രായേലിനെ തന്നെ മാതൃക എടുക്കുക. ആ രാജ്യത്ത് ഏതാനും ലക്ഷം ആളുകള്‍ മാത്രമേയുള്ളൂ. 

എങ്കിലും ആറേഴ് രാജ്യങ്ങള്‍ ഒരുമിച്ച് അവരെ ആക്രമിച്ചാലും രാജ്യത്തുള്ളവര്‍ ചേര്‍ന്ന് തന്നെ ആ തീവ്രവാദത്തെ നേരിടുകയാണ് ചെയ്യുന്നത്. ലോകത്തിന് മുഴുവന്‍ ഇസ്രായേല്‍ മാതൃകയാണ്. അതിന് മാത്രം എന്ത് പ്രത്യേകതയാണ് ആ രാജ്യത്ത് ഉള്ളത്? പ്രതിപക്ഷമാണോ? പ്രതിപക്ഷം അവിടെയും ഉണ്ട്. പക്ഷേ യുദ്ധത്തിന്റെ ഇടയില്‍ നിന്ന് നിങ്ങള്‍ സ്ട്രൈക്ക് ചെയ്തത് വിശ്വസിക്കില്ല എന്ന് പറയില്ല.

ഇത്തരം വൃത്തിക്കെട്ട പ്രശ്നങ്ങള്‍ ഇസ്രായേലില്‍ ഇല്ല. അവരുടെ ഈ കാര്യങ്ങള്‍ നമ്മള്‍ കണ്ട് പഠിക്കണം. ഇന്ത്യയില്‍ മഹാമാരിയോ യുദ്ധമോ എന്ത് സംഭിവിച്ചാലും കുറച്ച് പേര്‍ ഇതെല്ലാം തമാശ പോലെ കണ്ട് മൂലയ്ക്ക് മാറി നില്‍ക്കുകയാണ് പതിവ്. എന്നിട്ട് രാജ്യം ഇല്ലാതാവട്ടെ എന്ന് മനസുകൊണ്ട് വിചാരിക്കുകയും ചെയ്യും.

കഴിഞ്ഞ ദിവസം മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുകുന്നതിന്റെ ചിത്രങ്ങള്‍ എല്ലായിടത്തും പ്രചരിച്ചു. പിന്നെ മനസിലായി അത് നൈജീരിയയിലെ ദൃശ്യങ്ങളാണെന്ന്. ഇതെല്ലാം നമ്മുടെ രാജ്യത്തെ ആളുകള്‍ തന്നെയാണ് ചെയ്യുന്നത്. ഇതിനെതിരെ നമ്മള്‍ എന്തെങ്കിലും നടപടികള്‍ എടുക്കണ്ടേ? അതുകൊണ്ട് ഞാന്‍ ഭാരത സര്‍ക്കാരിനോട് അപേക്ഷിക്കുകയാണ് ഇസ്രായേലിലെ പോലെ ഇവിടെയും എല്ലാ വിദ്യാർഥികള്‍ക്കും പട്ടാളത്തില്‍ ചേരുന്നത് നിര്‍ബന്ധമാക്കണം. 


Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News