'വെറും ജലദോഷപ്പനിയല്ല കോവിഡ്, ഏറെ ശ്രദ്ധിക്കണം'; പഴയ പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് കങ്കണ

കോവിഡ് ഒരു ജലദോഷപ്പനിയായിട്ടാണ് ആദ്യം തനിക്ക് അനുഭവപ്പെട്ടതെന്നും രോഗം ഭേദമായതിന് ശേഷം നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നും കങ്കണ പറഞ്ഞു.

Update: 2021-06-05 10:03 GMT
Editor : ijas
Advertising

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നടി കങ്കണ റണൗത്ത് രോഗം ഭേദമായതിന് ശേഷമുള്ള തന്‍റെ അനുഭവം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. നേരത്തെ കോവിഡ് ഒരു ജലദോഷപ്പനി മാത്രമാണെന്ന തരത്തില്‍ പറഞ്ഞ വിവാദ പ്രസ്താവനകള്‍ തിരുത്തിയാണ് താരം അനുഭവം വിവരിക്കുന്നത്. കോവിഡ് ഒരു ജലദോഷപ്പനിയായിട്ടാണ് ആദ്യം തനിക്ക് അനുഭവപ്പെട്ടതെന്നും രോഗം ഭേദമായതിന് ശേഷം നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നും കങ്കണ പറഞ്ഞു.

കോവിഡ് ബാധിച്ചവര്‍ പൂര്‍ണമായും ഭേദമാകുന്നത് വരെ വിശ്രമിക്കണമെന്നും ഈ വൈറസ് പ്രതീക്ഷകള്‍ക്കപ്പുറത്താണെന്നും എങ്ങനെയാണ് ശരീരാവയവങ്ങളെ ബാധിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കില്ലെന്നും പ്രതികരിച്ചു. കോവിഡിന്‍റെ കാര്യത്തില്‍ രോഗമുക്തിക്ക് ശേഷമാണ് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നമ്മെ തേടിവരികയെന്നും അങ്ങനെയാണ് തനിക്കനുഭവപ്പെട്ടതെന്നും കങ്കണ വീഡിയോയില്‍ വിവരിച്ചു.


Full View

'രോഗം ഭേദമായി എന്ന് വൈറസ് നമ്മുടെ ശരീരത്തെ പറഞ്ഞു വിശ്വസിപ്പിക്കും. ആ ബോധത്തോടെ നമ്മള്‍ പ്രവര്‍ത്തിക്കുമ്പോള്‍ കഠിനമായ ക്ഷീണവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകും. എനിക്കും ഇത് സംഭവിച്ചു. രോഗം ഭേദമായ ശേഷവും ജലദോഷവും പനിയും തൊണ്ട വേദനയും വന്നിരുന്നു. രണ്ടു മൂന്നു തവണ ഇതാവര്‍ത്തിക്കുകയും ചെയ്തു,' കങ്കണ വീഡിയോയില്‍ പറഞ്ഞു. നിരവധി പേരാണ് കോവിഡ് വൈറസ് ബാധിച്ച് മരണപ്പെട്ടതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Tags:    

Editor - ijas

contributor

Similar News