'പിന്നില്‍ കോവിഡ് ഫാന്‍ ക്ലബ്ബ്'.. ഇന്‍സ്റ്റഗ്രാം പോസ്റ്റ് നീക്കംചെയ്തതിനെ കുറിച്ച് കങ്കണ

ഇങ്ങനെയാണെങ്കില്‍ ഒരാഴ്​ച പോലും ഇവിടെ നിൽക്കാൻ കഴിയുമെന്ന്​ തോന്നുന്നില്ലെന്ന് കങ്കണ

Update: 2021-05-10 07:00 GMT
Advertising

ട്വിറ്റര്‍ വിലക്കിയതോടെ ഇന്‍സ്റ്റഗ്രാമില്‍ വിദ്വേഷ പ്രചാരണവും വ്യാജവാര്‍ത്തകളുമായി ഇറങ്ങിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. കങ്കണയുടെ കോവിഡ് പോസ്റ്റ് ഇന്‍സ്റ്റഗ്രാം തന്നെ നീക്കി. ഇങ്ങനെ പോയാല്‍ ഒരാഴ്ചയില്‍ കൂടുതല്‍ താന്‍ ഇന്‍സ്റ്റഗ്രാമിലുണ്ടാകില്ലെന്ന് കങ്കണ തന്നെ വ്യക്തമാക്കി. കങ്കണയ്ക്കുള്ള ശിക്ഷ പോസ്റ്റ് നീക്കം ചെയ്തതില്‍ നില്‍ക്കുമോ അതോ അക്കൌണ്ട് തന്നെ ഇന്‍സ്റ്റ നീക്കം ചെയ്യുമോ എന്നാണ് ഇനി അറിയാനുള്ളത്.

താന്‍ കോവിഡ് പോസിറ്റീവ് ആണെന്ന് അറിയിച്ച് കങ്കണ പറഞ്ഞത് കോവിഡ്​ എന്നാല്‍ ചെറിയ പനി മാത്രമാണെന്നാണ്. വെറുതെ​ പ്രചാരണം നൽകി ​ആളുകളെ പേടിപ്പിക്കുകയാണെന്നും പോസ്റ്റിൽ പറയുന്നുണ്ട്​- 'കഴിഞ്ഞ കുറച്ചുദിവസങ്ങളായി ക്ഷീണവും തളർച്ചയും കണ്ണുകളിൽ വരൾച്ചയും അനുഭവപ്പെടുന്നുണ്ടായിരുന്നു. ഹിമാചൽ പ്രദേശിലേക്ക്​ പോകുന്നതിന്​ മുന്നോടിയായി കോവിഡ്​ പരിശോധന നടത്തി. ഫലം പോസിറ്റീവാണ്​. വൈറസിനെ പേടിക്കാൻ പാടില്ല. അത്​ നിങ്ങളെ കൂടുതൽ ഭയപ്പെടുത്തും. ചെറിയ പനിയാണ്​ ഇത്. അതി​ന്​ പ്രചാരണം നൽകി ​ആളുകളെ പേടിപ്പിക്കുന്നുവെന്ന്​ മാത്രം' -നിലവിൽ ഈ പോസ്റ്റ്​ ഇൻസ്റ്റയിൽ ഇല്ല. അതോടെ ട്വിറ്ററിന്​ പിന്നാലെ മറ്റൊരു സോഷ്യൽ മീഡിയയും തന്നെ ലക്ഷ്യമിടുന്നതായി കങ്കണ ആരോപിച്ചു. കോവിഡ്​ ഫാൻ ക്ലബ്​ ത​ന്‍റെ പോസ്റ്റ്​ റിപ്പോർട്ടടിച്ച്​ ഡിലീറ്റ്​ ചെയ്യിപ്പിച്ചതാണെന്നാണ് കങ്കണയുടെ ആരോപണം.


ചിലർക്ക്​ വേദനിച്ചതിനാൽ കോവിഡിനെ തകർക്കുമെന്ന്​ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള തന്‍റെ ​പോസ്റ്റ്​ ഇൻസ്റ്റഗ്രാം നീക്കം ചെയ്​തു. തീവ്രവാദികളെ കുറിച്ചും കമ്യൂണിസ്റ്റ്​ അനുഭാവികളെ കുറിച്ചും ട്വിറ്ററിൽ കേട്ടിരുന്നു. എന്നാൽ കോവിഡ്​ ഫാൻ ക്ലബ്​ അതിലും അതിശയകരമാണ്​. ഇൻസ്റ്റയിൽ വന്നിട്ട്​ രണ്ട്​ ദിവസമായി, എന്നാൽ, ഒരാഴ്​ച്ചപോലും ഇവിടെ നിലനിൽക്കാൻ കഴിയുമെന്ന്​ തോന്നുന്നില്ലെന്നും കങ്കണ പറഞ്ഞു.

"ഇന്ത്യയ്ക്ക് കൂടുതൽ ഓക്സിജൻ ആവശ്യമില്ല. ഇവിടെയുള്ളവർക്ക്​ ദൈവഭയവും മതവുമാണ്​ ആവശ്യം. ഈ കഴുകന്മാരെ ഓർത്ത്​ ലജ്ജിക്കുന്നു!", ''ഈ രാജ്യത്ത് ധാരാളം കള്ളന്മാരുണ്ട്. ഞങ്ങൾക്ക് ഓക്സിജൻ ആവശ്യമില്ല, മനുഷ്യരാശിക്ക് സത്യസന്ധതയാണ്​ ഇപ്പോൾ ആവശ്യം" എന്നെല്ലാമാണ് കങ്കണയുടെ അഭിപ്രായങ്ങള്‍.

മമതയെ രാക്ഷസിയെന്ന്​ വിളിച്ചും ആക്രമണത്തിന് ആഹ്വാനം ചെയ്തുമാണ് ട്വിറ്ററിന്‍റെ വിലക്ക് കങ്കണ വാങ്ങിക്കൂട്ടിയത്. ഇതോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ സജീവമായത്. കൂ ആപ്പ് സ്വന്തം വീടായി കാണാമെന്നും എന്ത് അഭിപ്രായവും പറയാമെന്നും പറഞ്ഞ് കങ്കണയെ സ്വാഗതം ചെയ്തിട്ടുണ്ട്. 

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News