കിയാര - സിദ്ധാര്‍ഥ് താരദമ്പതികളുടെ കാര്‍ കളക്ഷന്‍ കാണാം...

രാജസ്ഥാനിലെ ജയ്‌സാൽമീറിൽ ഫെബ്രുവരി നാലു മുതലായിരുന്നു ഇരവരുടേയും വിവാഹ ചടങ്ങുകൾ ആരംഭിച്ചത്

Update: 2023-02-09 08:05 GMT
Advertising

മുംബൈ: ബോളിവുഡിലെ ഏറ്റവും പുതിയ താരദമ്പതികളാണ്സി ദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും. ഇരുവരുടെയും വിവാഹ ചിത്രങ്ങളും ഏറെ വൈറലായിരുന്നു. ഇവരെ കുറിച്ചുള്ള വാർത്തകളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇരുവരുടേയും കാർ കളക്ഷനും ആരാധകർക്ക് ചർച്ചാവിഷയമാണ്.

കറുത്ത നിറത്തിലുള്ള മെഴ്സിഡസ് ബെൻസ് ML 350 യാണ് അഭിനയ രംഗത്ത് സജീവമായ ശേഷമുള്ള സിദ്ധാർഥ് മൽഹോത്രയുടെ ആദ്യ വാഹനം. Mercedes-Benz GLE എന്നാണ് ഈ വാഹനം ഇപ്പോൾ റീബാഡ്ജ് ചെയ്തിരിക്കുന്നത്. ഓൾവീൽ ഡ്രൈവ് സംവിധാനമുള്ള ML 350 ക്ക് 3.0 ലിറ്റർ V6 ഡീസൽ എഞ്ചിനാണുള്ളത്. 258 ബി.എച്ച്.പി പവറുള്ള ഈ എഞ്ചിനിൽ നിന്നും പരമാവധി 619 NM ടോർക്ക് ലഭിക്കും.


Land Rover Range Rover Vogue SE

Land Rover Range Rover Vogue SE ആണ് സിദ്ധാർഥ് മൽഹോത്രയുടെ കാർ കളക്ഷനിലെ ഏറ്റവും മികച്ച വാഹനം. 2.5 കോടി വിലയുള്ള ഈ വാനത്തിന് കരുത്ത് പകരുന്നത് 3 ലിറ്റർ വി 6 ഡീസൽ എഞ്ചിനാണ്. 740 ന്യൂട്ടൻ മീറ്റർ ടോർക്ക ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിന്റെ പരമാവധി കരുത്ത് 335 ബി.എച്ച്.പിയാണ്. 


ഔഡി Q5 ആണ് സിദ്ധാർഥ് മൽഹോത്രയുടെ കാർ കളക്ഷനിലെ മറ്റൊരു താരം. ഈ വാഹനവുമൊത്തുള്ള ചിത്രം താരം അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിന്നു. ഇന്ത്യയിൽ 61.51 ലക്ഷം മുതൽ 67.31 ലക്ഷം വരെ ഈ ആഡംഭര എസ്.യുവിയുടെ വില.


AUDI A8L

AUDI A8L ആണ് കിയാരയുടെ ഗാരേജിലെ മറ്റൊരു വാഹനം. 1.61 കോടി. ഔഡി ഇന്ത്യ സമ്മാനമായാണ്

നടിക്ക് നൽകിയത്. 3.0 ലിറ്റർ V6 ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ആഡംബര സെഡാന് കരുത്ത് പകരുന്നത്. കടും നീല നിറത്തിലുള്ള വാഹനമാണ് കിയാരയുടെ ഉടമസ്ഥതയിലുള്ളത്.എന്നാൽ മെഴ്‌സിഡിസ് ബെൻസ് ഇ ക്ലാസാണ് കിയാര ഏറ്റവും കൂടുതൽ ഉപയോഗിച്ചു കണ്ടിട്ടുള്ള വാഹനം. ഇന്ത്യയിലെ ഏറ്റും മികച്ച ആഡംബര സെഡാനുകളിൽ ഒന്നാണിത്. 2.0 ലിറ്റർ 4 സിലിണ്ടർ ഡീസൽ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 192 bhp കരുത്ത് പകരുന്ന എഞ്ചിൻ 400 NM ടോർക്കാണ് ഉത്പാദിപ്പിക്കുന്നത്.



 BMW X5

കിയാരയുടെ കാർ ശേഖരത്തിലെ ഒരേയൊരു എസ്.യുവിയാണ് കറുത്ത BMW X5. അഭിനയ ജീവത്തിന്റെ തുടക്കത്തിൽ തന്നെ കിയാര സ്വന്തമാക്കിയ വാഹനമാണിത്. 3 ലിറ്റർ 6 സിലിണ്ടർ ഡീസൽ എഞ്ചിനാണ് വാനത്തിന് കരുത്ത് പകരുന്നത്. 261 BHP കരുത്ത് പകരുന്ന ഈ എഞ്ചിന് 620 NM ടോർക്കാണ് ഉത്പാദിപ്പിക്കാനാവുക. 98. ലക്ഷം രൂപയാണ് വാഹനത്തിന്‍റെ വില.



രാജസ്ഥാനിലെ ജയ്‌സാൽമീറിൽ ഫെബ്രുവരി നാലു മുതലായിരുന്നു ഇരവരുടേയും വിവാഹ ചടങ്ങുകൾ ആരംഭിച്ചത്. സൂര്യഗർഗ് പാലസിൽ നടന്ന വിവാഹചടങ്ങുകൾക്ക് ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങൾ ഇരുവരുടെയും സോഷ്യൽമീഡിയ പേജുകളിലൂടെയാണ് പുറത്ത് വിട്ടത്.

'മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ അനുഗ്രഹവും സ്‌നേഹവും ഞങ്ങളുടെ കൂടെയുണ്ടാകണം' എന്നായിരുന്നു സിദ്ധാർഥ് മൽഹോത്രയും കിയാരയും വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

Full View

ഇതിന് പുറമെ 'ഷെർഷ' സിനിമയിലെ . "അബ് ഹുമാരി പെർമനന്റ് ബുക്കിംഗ് ഹോ ഗയി ഹായ്' എന്ന ഡയലോഗും ഇരുവരും ചിത്രത്തോടൊപ്പം പങ്കുവെച്ചു. കത്രീന കൈഫ്, വിക്കി കൗശൽ,ആലിയ ഭട്ട്,വരുൺധവാൻ,അനിൽ കപൂർ തുടങ്ങിയ നിരവധി താരങ്ങൾ ഇരുവർക്കും ആശംസകൾ നേർന്നു.

2020 ൽ പുറത്തിറങ്ങിയ 'ഷെർഷ' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ചിത്രം ഒടിടി റിലീസായിരുന്നു. കരൺ ജോഹർ,ജൂഹി ചൗള,ഷാഹിദ് കപൂർ തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. അടുത്ത ആഴ്ച മുംബൈയിൽ സിനിമാ സുഹൃത്തുക്കൾക്കായി വിവാഹ സൽക്കാരം സംഘടിപ്പിക്കും.

ടഗോവിന്ദ നാം മേരയാണ് കിയാര അവസാനമായി അഭിനയിച്ച ചിത്രം. കാർത്തിക് ആര്യനൊപ്പമുള്ള സത്യപ്രേം കി കഥയാണ് അടുത്തതായി ചെയ്യാൻ പോകുന്ന സിനിമ.. നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്ത മിഷൻ മജ്‌നുവായിരുന്നു. സിദ്ധാർഥ് അവസാനമായി അഭിനയിച്ച ചിത്രം.







Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News