"ക്ളിഞ്ഞോ പ്ലിങ്ഞ്ഞോ സൗണ്ട്സുള്ള തത്തേ"... മെയ്ക്കിങ് വീഡിയോ
സുധീര്‍ പരവൂറിന്‍റെ ഗാനം പോലെ തന്നെ ആനിമേഷനും വൈറലായി
"ക്ലിഞ്ഞോ പ്ലിങ്ഞ്ഞോ സൗണ്ട്സുള്ള തത്തേ... തത്തമ്മേ... തത്തകുട്ടീ"... ഈ ഗാനത്തിന്‍റെ ആനിമേഷന്‍ രണ്ടാഴ്ച മുന്‍പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇപ്പോള്‍ ആനിമേഷന്‍റെ മെയ്ക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ദ ജെബോനിയന്‍സ് എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് മെയ്ക്കിങ് വീഡിയോയും പുറത്തുവിട്ടത്.
ഒരു കോമഡി പരിപാടിയില്‍ സുധീര്‍ പരവൂര്‍ എന്ന കലാകാരനാണ് മലയാളികളെ ചിരിപ്പിച്ച് ക്ലിഞ്ഞോ പ്ലിങ്ഞ്ഞോ ആലപിച്ചത്. രണ്ടാഴ്ച മുന്‍പാണ് ഇതേ ഗാനം ആനിമേഷന്‍ രൂപത്തില്‍ പുറത്തിറങ്ങിയത്. അജു മോഹന്‍ എന്ന ആനിമേറ്ററാണ് ആനിമേഷനു പിന്നില്‍. തിരുവനന്തപുരം സ്വദേശിയാണ്.
സുധീര്‍ പരവൂറിന്‍റെ ഗാനം പോലെ തന്നെ ആനിമേഷനും വൈറലായി. പിന്നാലെയാണ് മെയ്ക്കിങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നിരവധി സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെയാണ് ഇത്തരം ആനിമേഷന്‍ വീഡിയോകള്‍ തയ്യാറാക്കുന്നത്. ബ്ലെന്‍ഡര്‍, സബ്സ്റ്റന്‍സ് പെയിന്‍റര്‍, മാര്‍വലസ് ഡിസൈനര്‍, ഡാവിഞ്ചി റിസോള്‍വ് എന്നീ സോഫ്റ്റ്‍വെയറുകളാണ് ഉപയോഗിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.