'മധുമോഹനാണ്, മരിച്ചിട്ടില്ല'; വ്യാജ വാര്‍ത്ത നിഷേധിച്ച് നടന്
മരണവാർത്ത അറിഞ്ഞും ആദരാഞ്ജലികൾ സ്വീകരിച്ചും നിറിഞ്ഞ സന്തോഷത്തോടെ ഇരിക്കുന്നതായി നടന് മധു മോഹന്‍
മരണപ്പെട്ടതായ വ്യാജ വാര്‍ത്തകള്‍ നിഷേധിച്ച് പ്രമുഖ സീരിയല്‍ നടനും നിര്‍മാതാവുമായ നടന് മധു മോഹന്‍. സമൂഹ മാധ്യമങ്ങളിലും പ്രധാന മാധ്യമങ്ങളിലും മരണ വാര്‍ത്ത വന്നതിന് പിന്നാലെയാണ് നടന്റെ പ്രതികരണം. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് മധുമോഹനെ ഫോണില്‍ ബന്ധപ്പെടുന്നത്. ഇതിന് പിന്നാലെയാണ് വാര്‍ത്തക്കെതിരെ മധുമോഹന് രംഗത്തുവന്നത്.
പ്രചരിക്കുന്ന വാര്‍ത്തകള്‍ ആരോ പബ്ലിസിറ്റിക്ക് വേണ്ടി സമൂഹമാധ്യമങ്ങളില്‍ പടച്ചുവിട്ടതാണെന്നും അതിന് പിന്നാലെ പോകാന്‍ താല്പര്യമില്ലെന്നും മധു മോഹന്‍ വ്യക്തമാക്കി. ചെയ്തത് തെറ്റാണെന്നും കൃത്യമായ വിവരം അന്വേഷിച്ചറിയാതെ വാര്‍ത്തകള്‍ പടച്ചുവിടുന്നത് ശരിയല്ലെന്നും മധു കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ചെന്നൈയില്‍ ജോലിത്തിരക്കുകളിലാണെന്നും ഇങ്ങനെയുള്ള വാര്‍ത്തകള്‍ വന്നാല്‍ ആയുസ് കൂടുമെന്നും അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. ഇവിടെ ജീവനോടെയുണ്ട്. മരണവാർത്ത അറിഞ്ഞും ആദരാഞ്ജലികൾ സ്വീകരിച്ചും നിറിഞ്ഞ സന്തോഷത്തോടെ ഇരിക്കുന്നതായും മധു മറുപടി നല്കി.