'മോൻസൺ ഒരു ഫ്രോഡാണെങ്കിൽ അവിടെ പോവുമോ': ശ്രുതി ലക്ഷ്മി
ശ്രുതിയുമായി മോൻസൺ നടത്തിയ സാമ്പത്തിക ഇടപാടുകൾ അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് കാണിച്ച് ഇ.ഡി നോട്ടീസ് അയച്ചത്.
മോൻസൺ മാവുങ്കലിനെതിരെയുള്ള കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് നടി ശ്രുതി ലക്ഷ്മിയെ ഇ.ഡി ചോദ്യം ചെയ്തു. മോൻസണുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ഇ.ഡി അന്വേഷിച്ചതായി ശ്രുതി പറഞ്ഞു. കലാകാരി എന്ന നിലക്ക് പ്രോഗ്രാമിന് വിളിച്ചത് കൊണ്ടു മാത്രമാണ് മോൺസന്റെ വീട്ടിൽ പോയത്. മോൻസൺ മാവുങ്കൽ ഫ്രോഡാണെന്ന് അറിഞ്ഞിരുന്നെങ്കിൽ അവിടെ പോകില്ലായിരുന്നുവെന്ന് ശ്രുതി കൂട്ടിച്ചേർത്തു.
മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നടന്ന പിറന്നാളാഘോഷത്തിൽ നൃത്ത പരിപാടി അവതരിപ്പിച്ചത് ശ്രുതി ആയിരുന്നു. ശ്രുതിയുമായി മോൻസൺ നടത്തിയ സാമ്പത്തിക ഇടപാടുകൾ അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാൻ ഹാജരാകാൻ ഇ.ഡി നോട്ടീസ് അയച്ചത്. മുടികൊഴിച്ചിലുമായി ബന്ധപ്പെട്ട് മോൻസണിന്റെ അടുത്ത് താൻ ചികിത്സ തേടിയിരുന്നതായി ശ്രുതി ലക്ഷ്മി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
പുരാവസ്തു വാങ്ങുന്നതും വിൽക്കുന്നതുമായി ബന്ധപ്പെട്ട മോൻസന്റെ സാമ്പത്തിക കൈമാറ്റത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി അന്വേഷിക്കുന്നത്.