'നവാസുദ്ദീന്‍ സിദ്ദീഖിയെ വീട്ടില്‍ കയറാന്‍ അനുവദിക്കുന്നില്ല; റോഡിൽ നിർത്തി വിഡിയോ പകര്‍ത്തി'-പരാതിയുമായി കങ്കണ

'സമ്പാദ്യമെല്ലാം കുടുംബത്തിനു വേണ്ടി നൽകിയയാളാണ് നവാസുദ്ദീന്‍ സിദ്ദീഖി. വർഷങ്ങളായി വാടകവീട്ടിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. 'ടികു വെഡ്‌സ് ഷേരു' ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഓട്ടോറിക്ഷയിലാണ് അദ്ദേഹം പോയിരുന്നത്.'

Update: 2023-02-12 16:49 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: മുൻ ഭാര്യ ആലിയയുമായുള്ള തർക്കത്തിൽ ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദീഖിയെ പിന്തുണച്ച് കങ്കണ റണാവത്ത്. നടൻ സ്വന്തമായി വാങ്ങിയ ബംഗ്ലാവിൽ അവകാശവാദം ഉന്നയിച്ച് മുൻ ഭാര്യ രംഗത്തെത്തിയിരിക്കുകയാണെന്നും അദ്ദേഹത്തെ വീട്ടിൽ കയറാൻ അനുവദിക്കാതെ റോട്ടിൽ നിർത്തിയിരിക്കുകയാണെന്നും കങ്കണ കുറ്റപ്പെടുത്തി. നവാസുദ്ദീൻ സിദ്ദീഖിയുടെ മാതാവിനെ വീട്ടിനകത്ത് പൂട്ടിയിട്ടാണ് മുൻ ഭാര്യയുടെ അതിക്രമമെന്നും കങ്കണ ആരോപിച്ചു.

ഇതെല്ലാം കണ്ടിട്ട് ഏറെ ദുഃഖം തോന്നുന്നു. നവാസ് സാറെ അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് പുറത്താക്കി ഇങ്ങനെ അപമാനിക്കുന്നു. അദ്ദേഹം തന്റെ സമ്പാദ്യമെല്ലാം കുടുംബത്തിനു വേണ്ടി നൽകിയയാളാണ്. വർഷങ്ങളായി വാടകവീട്ടിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. 'ടികു വെഡ്‌സ് ഷേരു' ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഓട്ടോറിക്ഷയിലാണ് അദ്ദേഹം പോയിരുന്നത്. കഴിഞ്ഞ വർഷം മാത്രമാണ് സ്വന്തമായൊരു വീട് വാങ്ങുന്നത്. അതിലാണിപ്പോൾ മുൻ ഭാര്യ അവകാശവാദം ഉന്നയിച്ചുവന്നിരിക്കുന്നത്-കങ്കണ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ കുറിച്ചു.

'നവാസ് സാർ അധ്വാനിച്ചുണ്ടാക്കിയതെല്ലാം സഹോദരങ്ങൾക്ക് നൽകിയിരിക്കുകയാണ്. വർഷങ്ങൾക്കുമുൻപ് പിരിഞ്ഞ നടത്തിയ മുൻ ഭാര്യയും അദ്ദേഹവും തങ്ങളുടെ കുട്ടികളെ പരസ്പരം പോറ്റിവളർത്തുകയാണ് ചെയ്യുന്നത്. അവൾ കുട്ടികൾക്കൊപ്പം ദുബൈയിലാണ് കഴിയുന്നത്. അവൾക്കുവേണ്ടി മുംബൈയിൽ ഒരു ഫ്‌ളാറ്റ് വരെ അദ്ദേഹം വാങ്ങിക്കൊടുത്തു. സ്വന്തം അമ്മയ്ക്കു വേണ്ടി ഒരു ബംഗ്ലാവും വാങ്ങിക്കൊടുത്തു.'

'എന്റെ അടുത്തുനിന്ന് ഒരുപാട് ഹൗസ് ഡിസൈനിങ് ആശയങ്ങൾ സ്വീകരിച്ചിട്ടുണ്ട് അദ്ദേഹം. അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് ഞങ്ങൾ ഒരുമിച്ച് വീടുകൂടലിലും പങ്കെടുത്തു. അദ്ദേഹത്തിന്റെ മുൻ ഭാര്യയെ ഞാൻ കണ്ടിട്ടില്ല. ഇപ്പോൾ പെട്ടെന്ന് വന്ന് അവർ അദ്ദേഹത്തിന്റെ ബംഗ്ലാവ് കൈയേറിയിരിക്കുന്നു. അദ്ദേഹത്തെ വീട്ടിൽ കയറാൻ അനുവദിക്കുന്നില്ല. അദ്ദേഹം റോട്ടിൽ നിൽക്കുന്ന ദൃശ്യം അവർ പകർത്തിയത് ഞാൻ കണ്ടു. എന്തൊരു അതിക്രമമമാണിത്! എനിക്ക് കരച്ചിൽവരുന്നു.'


ബന്ധപ്പെട്ട അധികൃതർ വന്ന് അവരെ സ്വന്തം വീട്ടിലേക്ക് പറഞ്ഞയക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു. വീട്ടിനകത്ത് പൂട്ടിയിട്ടിരിക്കുന്ന നവാസിന്റെ അമ്മയെ ഇങ്ങനെ വേട്ടയാടാൻ പാടില്ല. വർഷങ്ങൾക്കുമുൻപ് വിവാഹമോചനം നടത്തിയവരാണ് അവർ. ഇപ്പോൾ അദ്ദേഹത്തിന്റെ സ്വത്തുക്കളിൽ അവകാശവാദം ഉന്നയിക്കാൻ അവർക്ക് അവകാശമില്ലെന്നും കങ്കണ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് നവാസുദ്ദീൻ സിദ്ദീഖിയുടെ മുൻ ഭാര്യ ആലിയ താരത്തെ വീട്ടിനു പുറത്തുനിർത്തി തർക്കിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. നടനും കുടുംബവും തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് മുൻ ഭാര്യ രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വീട് പൂട്ടിയിട്ടിരിക്കുകയാണ്. ഇതേതുടർന്ന് നവാസുദ്ദീൻ സിദ്ദീഖി മുംബൈയിലെ ഒരു ഹോട്ടലിലാണ് ഇപ്പോൾ കഴിയുന്നതെന്നാണ് റിപ്പോർട്ട്.

Summary: Kangana Ranaut supports Nawazuddin Siddiqui after his ex-wife Aaliya puts him out of his bungalow in Mumbai

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News