ചിരഞ്ജീവിയോടൊപ്പം നയൻതാര; മാറ്റങ്ങളുമായി തെലുങ്ക് ലൂസിഫർ വരുന്നു
തെലുങ്ക് ആരാധകർക്ക് വേണ്ടിയാണ് ചിത്രത്തിന്റെ തിരക്കഥയിൽ മാറ്റങ്ങൾ വരുത്തുന്നത്
Update: 2021-06-30 02:06 GMT
മലയാളത്തിൽ മഞ്ജുവാര്യർ അവതരിപ്പിച്ച ലൂസിഫറിലെ കഥാപാത്രത്തെ തെലുങ്കിൽ നയൻ താര അവതരിപ്പിക്കുമെന്ന് റിപോർട്ട്. സൂപ്പർ സ്റ്റാർ ചിരഞ്ജീവിയുടെ നായികയായാണ് നയൻതാര എത്തുകയെന്നാണ് റിപോർട്ടുകൾ പുറത്തുവരുന്നത്. തെലുങ്കിനായി ചിത്രത്തിന്റെ ഫ്ലാഷ്ബാക്കിലടക്കം മാറ്റങ്ങൾ വരുത്തിയാണ് ചിത്രം ഒരുക്കുന്നത്.
ഫ്ലാഷ്ബാക്കിൽ പ്രണയകഥ കൂടി ചേർത്തതായാണ് വിവരം. മോഹൻ രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്ക് ആരാധകർക്ക് വേണ്ടിയാണ് ചിത്രത്തിന്റെ തിരക്കഥയിൽ മാറ്റങ്ങൾ വരുത്തുന്നത്. ആഗസ്റ്റിൽ ഈ സിനിമയുടെ ചിത്രീകരണം തുടങ്ങും. നിലവിൽ ശിവ കൊട്ടലയുടെ ആചാര്യ എന്ന ചിത്രത്തിലാണ് ചിരഞ്ജീവി അഭിനയിക്കുന്നത്.