'എല്ലായ്‌പ്പോഴും ഔട്ട് ഓഫ് ഫോക്കസ്'; ഫഹദിന് ആശംസ നേർന്ന് നസ്രിയ

കൈയെത്തും ദൂരത്തിലൂടെയാണ് ഫഹദിൻറെ സിനിമാപ്രവേശം

Update: 2021-08-08 13:47 GMT
Editor : abs | By : Web Desk
Advertising

മലയാളത്തിന്റെ യങ് സൂപ്പർ സ്റ്റാർ ഫഹദ് ഫാസിലിന് ജന്മദിനാശംസകൾ നേർന്ന് ഭാര്യയും നടിയുമായ നസ്രിയ നാസിം. എപ്പോഴും ഔട്ട് ഓഫ് ഫോക്കസ് ആകാൻ ഇഷ്ടപ്പെടുന്നയാൾ എന്നാണ് നസ്രിയ ഫഹദിനെ വിശേഷിപ്പിച്ചത്. ഇൻസ്റ്റയിലാണ് നസ്രിയയുടെ കുറിപ്പ്.

'എല്ലായ്‌പ്പോഴും ഔട്ട് ഓഫ് ഫോക്കസാകാൻ ഇഷ്ടപ്പെടുന്ന മനുഷ്യന് സന്തോഷ ജന്മദിനം. ഷാനു, നിങ്ങളുടെ സ്വപ്‌നങ്ങൾ സഫലമാകട്ടെ. ഞാനറിയുന്ന ഏറ്റവും ദയയുള്ള മനുഷ്യനാണ് താങ്കൾ. സന്തോഷ ജന്മദിനം' - ഫഹദിന്റെ 39-ാം ജന്മദിനത്തിൽ നസ്രിയ എഴുതി. 

Full View

പിതാവും പ്രശസ്ത സംവിധായകനുമായ ഫാസിലിൻറെ ചിത്രമായ കൈയെത്തും ദൂരത്തിലൂടെയാണ് (2002) ഫഹദിൻറെ സിനിമാപ്രവേശം. ആദ്യ സിനിമ പരാജയമായിരുന്നുവെന്നു മാത്രമല്ല, ഫഹദിൻറെ അഭിനയവും വിമർശിക്കപ്പെട്ടു. പിന്നീട് സിനിമയിൽ നിന്നും ഇടവേളയെടുത്ത ഫഹദ് 2009ലാണ് രണ്ടാം വരവ് നടത്തുന്നത്.

ചാപ്പാ കുരിശ്, 22 ഫീമെയിൽ കോട്ടയം, ഡയമണ്ട് നെക്ലേസ്, അന്നയും റസൂലും, ആമേൻ, ബംഗ്ലൂർ ഡേയ്സ്, ഇയ്യോബിൻറെ പുസ്തകം, മഹേഷിൻറെ പ്രതികാരം, ആർട്ടിസ്റ്റ്, തൊണ്ടിമുതലും ദൃക്സാക്ഷിയും, ട്രാൻസ്, കുമ്പളങ്ങി നൈറ്റ്‌സ് ജോജി തുടങ്ങി പിന്നീട് ഇറങ്ങിയ ചിത്രങ്ങളിലെല്ലാം കണ്ടത് കഥാപാത്രങ്ങളെ ആവാഹിച്ച മികച്ച നടനെയായിരുന്നു. ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ മാലികിലെ സുലൈമാൻ വരെ ഫഹദ് ഷോയിൽ തിളങ്ങിയ ചിത്രങ്ങളാണ്. മലയൻകുഞ്ഞ്, പുഷ്പ, വിക്രം എന്നിവയാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഫഹദ് ചിത്രങ്ങൾ.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News