രാത്രികാലങ്ങളിൽ വാഹനവുമായി റോഡിലിറങ്ങുന്ന ആളാണോ നിങ്ങൾ?

എതിരെ വരുന്ന വാഹനങ്ങൾക്ക് ലൈറ്റ് ഡിം ചെയ്തു കൊടുക്കുന്ന ശീലമുള്ള ആളാണ് നിങ്ങൾ എങ്കിൽ ഡ്രൈവിങ്ങിനോടൊപ്പം നിങ്ങൾ നിരവധി മനുഷ്യജീവനുകളെയാണ് രക്ഷപ്പെടുത്തുന്നത്

Update: 2021-11-17 04:23 GMT
Editor : Jaisy Thomas | By : Web Desk
Advertising

രാത്രികാലങ്ങളിൽ വാഹനവുമായി റോഡിലിറങ്ങുന്ന ആളാണോ നിങ്ങൾ? എതിരെ വരുന്ന വാഹനങ്ങൾക്ക് ലൈറ്റ് ഡിം ചെയ്തു കൊടുക്കുന്ന ശീലമുള്ള ആളാണ് നിങ്ങൾ എങ്കിൽ ഡ്രൈവിങ്ങിനോടൊപ്പം നിങ്ങൾ നിരവധി മനുഷ്യജീവനുകളെയാണ് രക്ഷപ്പെടുത്തുന്നത്. രാത്രിയിൽ നിരത്തുകളിൽ വാഹനങ്ങളുടെ ലൈറ്റ് ഡിം ചെയ്യാത്തത് കൊണ്ട് നിരവധി പേരാണ് വാഹനാപകടങ്ങളിൽ അനുദിനമെന്നോണം പരിക്കേൽക്കുന്നതും മരണപ്പെടുന്നതും.

ഇത്തരത്തിൽ വർധിക്കുന്ന അപകടങ്ങളെക്കുറിച്ചു പൊതുജനങ്ങളിൽ ബോധവൽക്കരണമുണ്ടാക്കുന്നതിനു തയ്യാറാക്കിയ നൈറ്റ് ഡ്രൈവ് ഹ്രസ്വഫിലിം ടുറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പുറത്തിറക്കി. കരിവെള്ളൂർ കൊഴുമ്മൽ സ്വദേശിയുമായ മാധ്യമപ്രവർത്തകനും ആഡ്ഫിലിം സംവിധായകനുമായ യു. ഹരീഷ് ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. പയ്യന്നുർ സബ് റീജിണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു പയ്യന്നുർ റൂറൽ ബാങ്കുമായി സഹകരിച്ചാണ് സാമൂഹിക പ്രസക്തി പ്രമേയമായ വീഡിയോ തയാറാക്കിയത്. ജിതിൻ ജിറ്റിക്സ് കാമറയും എഡിറ്റിംഗും നിർവഹിച്ചു.



എം. സൗരവ് ആണ് ക്രീയേറ്റീവ് ഹെഡ്. മീഡിയ ക്രീയേഷൻസ് ആണ് പ്രൊഡക്ഷൻ ഹൌസ്. നൈറ്റ് ഡ്രൈവ് റിലീസ് ചടങ്ങിൽ എംഎൽഎ എം. വിജിൻ, പയ്യന്നൂർ റൂറൽ ബാങ്ക് സെക്രട്ടറി ഇ. രാജൻ , സംവിധായകൻ യു. ഹരീഷ്, ടിവി രാജേഷ്, സൗരവ്. എം എന്നിവർ സംബന്ധിച്ചു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ നൈറ്റ് ഡ്രൈവ് പൊതുജനങ്ങളിലേക്ക് എത്തി. സ്കൂളുകളിലും കോളേജുകളിലും പ്രദർശിപ്പിക്കും. ഡോ. ശ്രുതിൻ ബാലഗോപാൽ, ഡോ.രമ്യ. ഇ , ജോ.ആർ.ടി.ഒ ടി.പി പ്രദീപ്കുമാർ , മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശ്രീനിവാസൻ, പൂജ പദ്മരാജ് , പ്രാർത്ഥന പദ്മരാജ് , സനയ് കൃഷ്‌ണ , ശ്രീനന്ദ , ശിവാനി മുരളീധരൻ , അക്ഷയ് കുമാർ എന്നിവർ അഭിനയിച്ചിട്ടുണ്ട്.

സമീപകാലത്തു നടന്ന ഒരു അപകടവാർത്തയെ അടിസ്ഥാനമാക്കിയാണ് നൈറ്റ് ഡ്രൈവ് തയാറാക്കിയതെന്നും അതിനാൽ ബോധവൽക്കരണത്തിന്‍റെ ഭാഗമായി പൊതുജനങ്ങളിക്ക് എത്തുന്നത് കൂടുതൽ അപകടങ്ങൾ ഇല്ലാതാക്കാൻ ഉപകരിക്കുമെന്നും സംവിധായകൻ യു. ഹരീഷ് പറഞ്ഞു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News