ശിൽപ്പ ഷെട്ടിയുടെ ചിത്രവും വീണു; രണ്ടു ദിവസത്തിനിടെ നേടിയത് 97 ലക്ഷം!

നികമ്മയുടെ എൺപത് ശതമാനം നൂൺ ഷോകളും റദ്ദാക്കി

Update: 2022-06-19 11:02 GMT
Editor : abs | By : Web Desk
ശിൽപ്പ ഷെട്ടിയുടെ ചിത്രവും വീണു; രണ്ടു ദിവസത്തിനിടെ നേടിയത് 97 ലക്ഷം!
AddThis Website Tools
Advertising

മുംബൈ: ശിൽപ്പ ഷെട്ടിയും അഭിമന്യു ദസ്സാനിയും കേന്ദ്രകഥാപാത്രങ്ങളായ നികമ്മയ്ക്ക് ബോക്‌സോഫീസിൽ മോശം പ്രതികരണം. ജൂൺ 17ന് റിലീസ് ചെയ്ത ചിത്രത്തിന് ഇതുവരെ ഒരു കോടി രൂപയില്‍ താഴെ മാത്രമാണ് നേടാനായത്.

ശനിയാഴ്ച 47 ലക്ഷമായിരുന്നു ചിത്രത്തിന്റെ കളക്ഷൻ. ഞായറാഴ്ച അമ്പത് ലക്ഷവും. സാബിർ ഖാനാണ് ചിത്രത്തിന്റെ സംവിധായകൻ. ദസാനിക്കും ശിൽപ്പ ഷെട്ടിക്കും പുറമേ, ഷിർലി സേതിയയും പ്രധാന റോളിലെത്തുന്നു. ബോളിവുഡ് നടി ഭാഗ്യശ്രീയുടെ മകനാണ് അഭിമന്യു ദസ്സാനി. 

തെലുങ്ക് ചിത്രം മിഡിൽ ക്ലാസ് അബ്ബെയുടെ ഹിന്ദി റീമേക്കാണ് നികമ്മ. ചിത്രത്തിന്‍റെ എൺപത് ശതമാനം നൂൺ ഷോകളും റദ്ദാക്കിയിട്ടുണ്ട്. 15-20 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതൽ. അടുത്ത കാലത്തായി ബോളിവുഡിലെ ഒരുപിടി ചിത്രങ്ങളാണ് മുടക്കുമുതല്‍ പോലും തിരിച്ചു പിടിക്കാതെ ബോക്സോഫീസില്‍ മൂക്കു കുത്തി വീണത്. അക്ഷയ് കുമാറിന്‍റെ സാമ്രാട്ട് പൃഥ്വിരാജും കങ്കണ റണാവട്ടിന്‍റെ ധാക്കഡും ഇതിലെ ഒടുവിലത്തെ ഉദാഹരണങ്ങളാണ്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News