രജനിയുടെ ജയിലര്‍ റിലീസ്; ജീവനക്കാര്‍ക്ക് അവധി നല്‍കി ചെന്നൈയിലെയും ബെംഗളൂരുവിലെയും ഓഫീസുകള്‍
ചില ഓഫീസുകള്‍ ജീവനക്കാര്‍ക്ക് സൗജന്യ ടിക്കറ്റുകളും നല്‍കിയിട്ടുണ്ട്
ചെന്നൈ: രണ്ടു വര്‍ഷത്തിനു ശേഷം പുറത്തിറങ്ങുന്ന സ്റ്റൈല്‍ മന്നന്‍ ചിത്രമാണ് ജയിലര്‍. ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ജയിലറിനെ കാത്തിരിക്കുന്നത്. റിലീസ് ദിവസം ആഘോഷമാക്കാന്‍ തന്നെയാണ് ആരാധകരുടെ തീരുമാനം. ആഗസ്ത് 10നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. അന്നേ ദിവസം ജീവനക്കാര്‍ക്ക് അവധി നല്‍കിയിരിക്കുകയാണ് ചെന്നൈയിലെയും ബെംഗളൂരുവിലെയും ചില ഓഫീസുകള്‍.
ഇരു നഗരങ്ങളിലെയും നിരവധി ഓഫീസുകള്‍ക്ക് ജയിലര്‍ കാണാന്‍ അവധി നല്‍കിയിട്ടുണ്ട്. ആവേശം സഹിക്കാനാവാതെ സിനിമയുടെ വ്യാജ പകര്‍പ്പ് പോലുള്ളവ കാണാതിരിക്കാന്‍ ചില ഓഫീസുകള്‍ ജീവനക്കാര്‍ക്ക് സൗജന്യ ടിക്കറ്റുകളും നല്‍കിയിട്ടുണ്ട്. നേരത്തെ വിജയ് ചിത്രം ബീസ്റ്റ് കാണാന്‍ തമിഴ്നാട്ടിലെ ചില സ്ഥാപനങ്ങള്‍ അവധി നല്‍കിയിരുന്നു. കശ്മീര്‍ ഫയല്‍സ് എന്ന ഹിന്ദി ചിത്രം കാണാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും പ്രഖ്യാപിച്ചിരുന്നു.
അതേസമയം കഴിഞ്ഞ ആഴ്ചയാണ് ജയിലറിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തത്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. രമ്യ കൃഷ്ണനാണ് രജനിയുടെ ഭാര്യയായി അഭിനയിക്കുന്നത്. ജാക്കി ഷറോഫ്, ശിവരാജ് കുമാര്‍, തമന്ന, വിനായകന്‍,യോഗി ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലൈനിധി മാരനാണ് നിര്‍മാണം. ക്യാമറ-വിജയ് കാര്‍ത്തിക് കണ്ണന്‍,സംഗീതം-അനിരുദ്ധ് രവിചന്ദര്‍. 200 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
Offices started announcing holiday for #Jailer release 😎🥳
— Achilles (@Searching4ligh1) August 4, 2023
The #SuperstarRajinikanth phenomenon and the only actor in the world who can bring the country to standstill🥳❤️😍#Rajinikanth#Thalaivar170#JailerFromAug10 #JailerAudioLaunch #JailerShowcase #Kaavaalaa #Thalaivar pic.twitter.com/BMLztdAiRO