തമിഴ് സിനിമയില്‍ ഇനിമുതൽ തമിഴ് അഭിനേതാക്കള്‍ മാത്രം; നിബന്ധനകളുമായി ഫെഫ്‍സി

സംഘടനയുടെ നിർദേശങ്ങൾ ഇവ ലംഘിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നേതൃത്വം അറിയിക്കുന്നു

Update: 2023-07-21 08:58 GMT
Editor : Jaisy Thomas | By : Web Desk

കോളിവുഡ്

Advertising

ചെന്നൈ: തമിഴ് സിനിമയില്‍ ഇനിമുതൽ തമിഴ് അഭിനേതാക്കളെ മാത്രം സഹകരിപ്പിച്ചാല്‍ മതി എന്ന തീരുമാനവുമായി തമിഴ് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‍സി (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ). മാത്രമല്ല, തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്നാട്ടില്‍ മാത്രം നടത്തണമെന്നതുള്‍പ്പെടെ മറ്റു ചില നിര്‍ദേശങ്ങളും സംഘടന പുറപ്പെടുവിച്ചിട്ടുണ്ട്.

സംഘടനയുടെ നിർദേശങ്ങൾ ഇവ ലംഘിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നേതൃത്വം അറിയിക്കുന്നു. ഒഴിച്ചുകൂടാനാവാത്തപക്ഷം തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്നാടിന് പുറത്ത് നടത്തരുതെന്നാണ് മറ്റൊരു നിര്‍ദേശം. ചിത്രീകരണം സമയത്ത് അവസാനിച്ചില്ലെങ്കിലോ നേരത്തേ നിശ്ചയിച്ചിരുന്ന ബജറ്റ് മറികടന്നാലോ അതിനുള്ള കാരണം നിര്‍മാതാക്കള്‍ക്ക് എഴുതി നല്‍കണം. ചിത്രത്തിന്‍റെ സംവിധായകൻ കഥയുടെ രചയിതാവാണെങ്കിൽ, കഥയുടെ അവകാശത്തിന് പ്രശ്‌നമുണ്ടായാൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം ഫെഫ്സിയുടെ നിര്‍ദേശം സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശത്തിന് ഇടയാക്കിയിട്ടുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News