വിൽ സ്മിത്തിന് മികച്ച നടനുള്ള ഓസ്‌കർ; നടി ജെസിക്ക ചാസ്റ്റെയ്ൻ
മികച്ച സംവിധായികയ്ക്കുള്ള ഓസ്‌കർ ജെയ്ൻ കാംപിയോൺ 'ദ പവർ ഓഫ് ഡോഗ്' എന്ന ചിത്രത്തിലൂടെ സ്വന്തമാക്കി.
മികച്ച നടനുള്ള ഓസ്കര്‍ പുരസ്കാരം വില്‍ സ്മിത്തിന്. കിങ് റിച്ചഡിലെ അഭിനയത്തിനാണ് പുരസ്കാരം. അഞ്ച് പേരാണ് ഇക്കുറി മികച്ച നടനുള്ള ഓസ്‍കർ സ്വന്തമാക്കാൻ മത്സരരംഗത്തുണ്ടായിരുന്നത്. ജെസിക്ക ചാസ്റ്റെന്‍ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. ദ ഐയ്‌സ് ഓഫ് ടാമി ഫേയിലെ അഭിനയത്തിനാണ് പുരസ്കാരം. അതേസമയം, മികച്ച സംവിധായികയ്ക്കുള്ള ഓസ്‍കര്‍ ജെയ്ൻ കാംപിയോൺ 'ദ പവർ ഓഫ് ഡോഗ്' എന്ന ചിത്രത്തിലൂടെ സ്വന്തമാക്കി.
ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി റെയ്നാൾഡോ മാർകസ് ഗ്രീൻ സംവിധാനം ചെയ്ത ചിത്രമാണ് കരിങ് റിച്ചഡ്. ചിത്രത്തിൽ റിച്ചാർഡ് വില്യംസ് എന്ന കഥാപാത്രത്തെയാണ് വിൽ സ്മിത്ത് അവതരിപ്പിച്ചത്. ഓസ്കര്‍ പുരസ്കാരം നേടുന്ന അഞ്ചാമത്തെ കറുത്തവംശജനാണ് വില്‍ സ്മിത്ത്.
The Oscar for Best Actor in a Leading Role goes to... #Oscars pic.twitter.com/yEH5RLzxh2
— The Academy (@TheAcademy) March 28, 2022
The Oscar for Best Actress in a Leading Role goes to... #Oscars pic.twitter.com/Yny0Mxj9Yr
— The Academy (@TheAcademy) March 28, 2022
പുരസ്‌കാര നേട്ടത്തില്‍ ഡ്യൂണ്‍ ആണ് മുന്നില്‍. മലയാളിയായ റിന്റു തോമസിന്റെ റൈറ്റിങ് വിത്ത് ഫയര്‍ മികച്ച ഡോക്യുമെന്ററിയ്ക്കുള്ള പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചിരുന്നു. ഇന്ത്യന്‍ വംശജനായ ജോസഫ് പട്ടേല്‍ നിര്‍മിച്ച സമ്മര്‍ ഓഫ് സോളിനാണ് പുരസ്കാരം.