ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി തമിഴ് ചിത്രം 'കൂഴങ്കല്‍'

നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും നിർമ്മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിർമിച്ചത്

Update: 2021-10-23 11:08 GMT
Advertising

2022 ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തമിഴ് ചിത്രം കൂഴങ്കല്‍. നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും നിർമ്മാണ കമ്പനി റൗഡി പിക്‌ചേഴ്‌സിന്‍റെ ബാനറിൽ നിർമിച്ച ചിത്രത്തിന്‍റെ സംവിധായകന്‍ നവാഗതനായ പി.എസ് വിനോത് രാജാണ്. വിഘ്‌നേഷ് ശിവൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഈ സന്തോഷവാർത്ത അറിയിച്ചത്. 

നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ചാല്‍ മാത്രമെ ചിത്രം അവാര്‍ഡിന് പരിഗണിക്കപ്പെടുകയുള്ളൂ. 14 സിനിമകളുടെ പട്ടികയില്‍ നിന്നാണ് കൂഴങ്കല്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഷാജി എൻ കരുൺ അധ്യക്ഷനായ 15 അംഗ ജൂറിയാണ് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രികള്‍ സ്‌ക്രീന്‍ ചെയ്തത്. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട സിനിമകളില്‍ സര്‍ദാര്‍ ഉദ്ധം, ഷേര്‍ണി, നായാട്ട് എന്നീ ചിത്രങ്ങളും ഉണ്ടായിരുന്നു.

നെതർലാന്റിൽ നടന്ന 50ാമത് റോട്ടെർഡാം ടൈഗർ പുരസ്‌കാരവും കൂഴങ്കൽ നേടിയിട്ടുണ്ട്. മദ്യത്തിന് അടിമയായ ഒരു അച്ഛന്റെയും അയാളുടെ മകന്റെയും ജീവിതമാണ് ചിത്രം പറയുന്നത്. ചെല്ലപാണ്ടി, കറുത്തടയാൻ എന്നിവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലോസ് ആഞ്ചലസിലെ ഡോബി തിയറ്ററിലാണ് 2022ല്‍ ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങുകള്‍ നടക്കുക. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News