പെണ്‍ഭ്രൂണഹത്യയുടെ കഥയുമായി 'പിപ്പലാന്ത്രി'; ട്രയിലര്‍ കാണാം

സാമൂഹിക ദുരാചാരമായ പെണ്‍ഭ്രൂണഹത്യയുടെ രഹസ്യങ്ങള്‍ തേടിയുള്ള പ്രയാണമാണ് 'പിപ്പലാന്ത്രി'യുടെ കഥാസാരം

Update: 2021-09-13 03:58 GMT
Editor : Jaisy Thomas | By : Web Desk
Advertising

പെണ്‍ഭ്രൂണഹത്യയുടെ കഥയുമായി പുതുമുഖ താരങ്ങളെ അണിനിരത്തി രാജസ്ഥാനില്‍ ചിത്രീകരിച്ച മലയാളചിത്രം 'പിപ്പലാന്ത്രി' ഒ.ടി.ടി.യിൽ റിലീസിനൊരുങ്ങി. നവാഗതമായ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത് രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ ചിത്രീകരിച്ച സിനിമയുടെ ട്രയിലർ അണിയറ പ്രവർത്തകൾ പുറത്തുവിട്ടു. ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ ഫേസ്ബുക്കിലൂടെയാണ് ട്രയിലർ റിലീസ്‌ ചെയ്തത്. സാമൂഹിക ദുരാചാരമായ പെണ്‍ഭ്രൂണഹത്യയുടെ രഹസ്യങ്ങള്‍ തേടിയുള്ള പ്രയാണമാണ് 'പിപ്പലാന്ത്രി'യുടെ കഥാസാരം.

തനിക്ക് പിറന്ന പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായി അലയുന്ന ഒരു യുവതിയുടെ അതിജീവനവും' പ്രയാണവുമാമാണ് ചിത്രം ദൃശ്യവത്കരിക്കുന്നത്. മലയാള സിനിമ ഇതുവരെ ചർച്ച ചെയ്യാത്ത വിഷയമാണ് ഈ സിനിമ പങ്കു വയ്ക്കുന്നത്. രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും തനതായി ചിത്രീകരിച്ചതാണ് ഈ സിനിമയുടെ പുതുമ. പൂര്‍ണ്ണമായും രാജസ്ഥാന്‍ കേന്ദ്രീകരിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. അവിടങ്ങളിലെ ഗ്രാമീണരുടെ ആചാരങ്ങളും ആഘോഷങ്ങളും നേരിട്ട് ചിത്രീകരിക്കുകയായിരുന്നു. മലയാളസിനിമയില്‍ തന്നെ അപൂര്‍വ്വമായ ഒരു അനുഭവമായിരുന്നു രാജസ്ഥാനിലെ ചിത്രീകരണമെന്ന് സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ പറയുന്നു.

എല്ലാം ഗ്രാമ മുഖ്യന്മാരുടെ അനുമതിയോടെ നൂറ്കണക്കിന് ഗ്രാമവാസികളെ അണിനിരത്തിയായിരുന്നു 'പിപ്പരാന്ത്രി'യുടെ ചിത്രീകരണം. പെണ്‍ഭ്രൂണഹത്യയുടെ സാമൂഹിക രാഷ്ട്രീയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ചരിത്രപരമായ ഒട്ടേറെ വിഷയങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. പെണ്‍കുട്ടികളുടെ ജീവിതവും ആധുനിക ജീവിതത്തിലൂടെ പെണ്‍കുട്ടികളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഗൗരവമേറിയ സാമൂഹിക പ്രശ്നമാണ് പിപ്പലാന്ത്രിയിലൂടെ ദൃശ്യവത്ക്കരിക്കുന്നതെന്നും സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ പറഞ്ഞു. ഇന്നത്തെക്കാലത്ത് ഏറെ സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് സിനിമയുടേത്.

മലയാളസിനിമയില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ലൊക്കേഷനുകള്‍ ഈ സിനിമയുടെ മറ്റൊരു പുതുമയാണ്. രാജസ്ഥാന്‍ ഗ്രാമങ്ങള്‍ തന്നെയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. ഗ്രാമങ്ങളുടെ ദൃശ്യഭംഗി മനോഹരമായി സിനിമയില്‍ ഒപ്പിയെടുത്തിട്ടുണ്ട്. മനോഹരങ്ങളായ പാട്ടുകളും ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ട്.

അഭിനേതാക്കള്‍ - സുരേഷ് വേലത്ത്, ഋഷി, മിയശ്രീ, ജോഷി നായര്‍, രാകേഷ്ബാബു, കാവ്യ, ജോണ്‍ മാത്യൂസ്, ജോൺ ഡമ്പ്ളിയു വർഗ്ഗീസ്. തുടങ്ങിയവരാണ് .ബാനര്‍ - സിക്കമോർ ഫിലിം ഇന്‍റര്‍നാഷണൽ , സംവിധാനം- ഷോജി സെബാസ്റ്റ്യന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- പ്രൊഫ. ജോണ്‍ മാത്യൂസ്, ക്യാമറ- സിജോ എം എബ്രഹാം, തിരക്കഥ - ഷെല്ലി ജോയ് , ഷോജി സെബാസ്റ്റ്യന്‍, എഡിറ്റര്‍ - ഇബ്രു എഫ് എക്സ്, ഗാനരചന- ചിറ്റൂര്‍ ഗോപി, ജോസ് തോന്നിയാമല, സംഗീതം- ഷാന്‍റി ആന്‍റണി, ആര്‍ട്ട് - രതീഷ്, കോസ്റ്റ്യൂം ഡിസൈനര്‍ - ബെന്‍സി കെ ബി, മേക്കപ്പ് - മിനി സ്റ്റൈല്‍മേക്ക്, അസോസിയേറ്റ് ഡയറക്ടര്‍ - സജേഷ് സജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്സ് - ജോഷി നായര്‍, രാകേഷ് ബാബു, പ്രൊഡക്ഷന്‍ മാനേജര്‍ എ കെ വിജയന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രൊ. ജോണ്‍ മാത്യൂസ്, സ്റ്ല്‍സ് - മെഹ്രാജ്, പി.ആര്‍.ഒ - പി.ആര്‍ സുമേരന്‍.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News