ചുരുളിയില്‍ തെറിവിളിയുണ്ടോ? പൊലീസ് സംഘം സിനിമ കണ്ട് റിപ്പോര്‍ട്ട് നല്‍കും

എ.ഡി.ജി.പി കെ.പത്മകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സമിതിയിലുള്ളത്

Update: 2022-01-11 07:23 GMT
Advertising

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി കാണാന്‍ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചു. എ.ഡി.ജി.പി കെ.പത്മകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സമിതിയിലുള്ളത്. സിനിമയിലെ മോശം പദങ്ങള്‍ പരിശോധിക്കാന്‍ പൊലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

തിരുവനന്തപുരം റൂറൽ എസ്.പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിൻ എ.സി.പി എ.നസീം എന്നിവരാണ് പത്മകുമാറിന്‍റെ നേതൃത്വത്തിലുള്ള സമിതിയിലുള്ളത്. ഇവര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ചുരുളി പൊതുധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്നും സിനിമ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയാണ് ഹൈക്കോടതിയെ സമര്‍പ്പിച്ചത്. സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണ്, ചിത്രത്തിലെ സംഭാഷണങ്ങള്‍ സ്ത്രീകളുടെയും കുട്ടികളുടെയും അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയത്.

തുടര്‍ന്ന് 'ചുരുളി'യില്‍ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാന്‍ ഹൈക്കോടതി ഡി.ജി.പിയ്ക്ക് നിര്‍ദേശം നല്‍കി. കേസില്‍ ഡി.ജി.പിയെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News