'ഇത് കൊട്ട മധുവാകും മുമ്പുള്ള മധു'; കാപ്പയിലെ പുതിയ ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ്
ജി.ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ പ്രമേയമാക്കിയാണ് സിനിമ ഒരുങ്ങുന്നത്
കടുവയ്ക്ക് ശേഷം സംവിധായകന്‍ ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന കാപ്പയുടെ ചിത്രീകരണം പുരോഗമിക്കുന്നു. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന ചിത്രത്തില്‍ മധു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കൊട്ട മധു എന്ന കഥാപാത്രത്തിന്‍റെ പഴയ ലുക്കാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. 'കൊട്ട മധു ആകുന്നതിന് മുന്‍പുള്ള മധു' എന്ന് കുറിച്ചുകൊണ്ടാണ് താരം ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുള്ളത്.
കഴിഞ്ഞ ആഴ്ചയാണ് കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചത്. ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയേറ്റര്‍ ഓഫ് ഡ്രീംസ് , ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍റെ സഹകരണത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് 'കാപ്പ'.
ജി.ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ പ്രമേയമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതുന്നത്. പൃഥ്വിരാജിനെ കൂടാതെ ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാനു ജോണ്‍ വര്‍ഗീസ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മഹേഷ് നാരായണനാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. വേണു സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ഒടുവില്‍ ഷാജി കൈലാസില്‍ എത്തിയത്.