റെംഡെസിവിര്‍ കടത്താന്‍ സഹായിച്ചു; ഫഡ്‌നാവിസിന്റേത് മനുഷ്യത്വത്തിനെതിരെയുള്ള അതിക്രമമെന്ന് പ്രിയങ്ക

മുംബൈയില്‍ നിന്ന് വന്‍തോതില്‍ വയലുകള്‍ കടത്താനുള്ള ശ്രമം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മരുന്ന് നിര്‍മാണക്കമ്പനിയുടെ പ്രതിനിധികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു

Update: 2021-04-20 00:40 GMT
Editor : ubaid | Byline : Web Desk
Advertising

കോവിഡ് പ്രതിരോധമരുന്നായ റെംഡെസിവിര്‍ തടഞ്ഞു വെക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഫഡ്‌നാവിസ് ഉള്‍പ്പെടുന്ന ഒരു വീഡിയോ ദൃശ്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് പ്രിയങ്ക രൂക്ഷവിമര്‍ശനം നടത്തിയത്. പ്രമുഖ ബിജെപി നേതാവിന്റെ പ്രവൃത്തി മനുഷ്യത്വത്തിനെതിരെയുള്ള അതിക്രമമാണെന്ന കുറിപ്പോടെയാണ് പ്രിയങ്ക വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ റെംഡെസിവിറിന്റെ കയറ്റുമതിയില്‍ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മുംബൈയില്‍ നിന്ന് വന്‍തോതില്‍ വയലുകള്‍ കടത്താനുള്ള ശ്രമം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മരുന്ന് നിര്‍മാണക്കമ്പനിയുടെ പ്രതിനിധികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് നടപടിയില്‍ പ്രതിഷേധവുമായെത്തിയ ഫഡ്‌നാവിസിന്റെ വീഡിയോയാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്. മരുന്ന് നിര്‍മാണക്കമ്പനിയുടെ പ്രതിനിധികളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ പോലീസ് നടപടിയെ ഫഡ്‌നാവിസ് രൂക്ഷമായി വിമര്‍ശിക്കുന്നത് വീഡിയോയിലുണ്ട്.

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News