രാജമൗലിയുടെ 'മെയ്ഡ് ഇന്‍ ഇന്ത്യ' എത്തുന്നത് ആറ് ഭാഷകളില്‍

മറാത്തി, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഇങ്ങനെ ആറ് ഭാഷകളില്‍ ചിത്രം പ്രദർശനത്തിനെത്തും

Update: 2023-09-19 14:13 GMT
Advertising

ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതകഥയായ ‘മെയ്ഡ് ഇൻ ഇന്ത്യ’ നിർമിക്കാനൊരുങ്ങി എസ്.എസ് രാജമൗലി. ഇന്ത്യൻ സിനിമയുടെ പിതാവ് ദാദാസാഹിബ് ഫാൽക്കെയുടെ ജീവചരിത്രമായ 'മെയ്ഡ് ഇൻ ഇന്ത്യ' ആണ് തന്റെ അടുത്ത പ്രോജക്റ്റെന്ന് നിർമ്മാതാവ് എസ്.എസ് രാജമൗലി തന്നെയാണ് പ്രഖ്യാപിച്ചത്. ദേശീയ അവാര്‍ഡ് ജേതാവായ നിതിന്‍ കക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മറാത്തി, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഇങ്ങനെ ആറ് ഭാഷകളില്‍ ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിന്‍റെ പ്രഖ്യാപന വീഡിയോ എസ്.എസ് രാജമൗലി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.

'ഈ സിനിമയുടെ ആദ്യ വിവരണത്തില്‍ തന്നെ ഈ ചിത്രത്തിന്‍റെ വികാരം എനിക്ക് ലഭിച്ചു. ബയോപിക് എടുക്കുക വലിയ പരിശ്രമമാണ്. അത് ഇന്ത്യന്‍ സിനിമയുടെ പിതാവിനെക്കുറിച്ച് ആണെങ്കില്‍ അത് ഒരാളെ പറഞ്ഞ് സമ്മതിപ്പിക്കുക വലിയ വെല്ലുവിളിയാണ്. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ നമ്മുടെ ടീം തയ്യാറാണ്. വളരെ അഭിമാനത്തോടെ മെയ്ഡ് ഇന്‍ ഇന്ത്യ അവതരിപ്പിക്കുന്നു'- എസ്എസ് രാജമൗലി തന്‍റെ എക്സ് പോസ്റ്റില്‍ പറയുന്നു.

മാക്സ് സ്റ്റുഡിയോസ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളില്‍ വരുണ്‍ ഗുപ്തയും എസ്എസ് കാര്‍ത്തികേയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി.ആർ.ഒ പ്രതീഷ് ശേഖർ.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News