സ്വാതന്ത്ര്യദിന ട്വീറ്റിൽ പാകിസ്താൻ പ്രധാനമന്ത്രിയെ ടാഗ് ചെയ്തു; പുലിവാലു പിടിച്ച് 'രാമായണം' നടി ദീപിക ചികില

അബദ്ധം തിരിച്ചറിഞ്ഞ് അവർ വേഗത്തിൽ ചിത്രം ഡിലീറ്റ് ചെയ്തു

Update: 2022-08-17 08:26 GMT
Editor : abs | By : Web Desk
Advertising

മുംബൈ: സ്വാതന്ത്ര്യദിനാശംസയിൽ പാക് പ്രധാനമന്ത്രിയെ അബദ്ധത്തിൽ ടാഗ് ചെയ്ത നടി ദീപിക ചികിലയ്‌ക്കെതിരെ വിമർശം. 'ഹാപ്പി ഇൻഡിപെൻഡൻസ് ഡേ പാക് പിഎംഒ' എന്നായിരുന്നു അവരുടെ ട്വീറ്റ്. കൈയിൽ ത്രിവർണ പതാകയേന്തി വെള്ള കുർത്ത ധരിച്ച് സല്യൂട്ട് ചെയ്തു നിൽക്കുന്ന ചിത്രമാണ് അവർ ട്വിറ്ററിൽ പങ്കുവച്ചത്.

അബദ്ധം തിരിച്ചറിഞ്ഞ് അവർ വേഗത്തിൽ ചിത്രം ഡിലീറ്റ് ചെയ്തു. എന്നാൽ അപ്പോഴേക്കും ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. 'ഇന്ത്യയില്‍ ഷഹബാസ് ഷരീഫിന്‍റെ (പാക് പ്രധാനമന്ത്രി) വലിയ ആരാധിക. ആഗോള നേതാവ്' എന്നാണ് ഒരു യൂസര്‍ പരിഹസിച്ചത്.  

 

ടെലിവിഷൻ സീരീസ് ചരിത്രത്തിലെ പ്രധാനപ്പെട്ട സീരിയലായ രാമായണത്തിൽ സീതയുടെ വേഷമാണ് ദീപിക അഭിനയിച്ചിരുന്നത്. 1987-88 കാലയളവിലാണ് സീരിയൽ സംപ്രേഷണം ചെയ്തത്. രമാനന്ദ് സാഗറാണ് സംവിധാനം. ഞായറാഴ്ച രാവിലെ സംപ്രേഷണം ചെയ്തിരുന്ന സീരിയലിന് ആയിരക്കണക്കിന് കാഴ്ചക്കാർ ഉണ്ടായിരുന്നു.


ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഗെയിം ചെയ്ഞ്ചർ എന്നാണ് രാമായണം സീരിയലിന്റെ വിശേഷണം. രാമനായി അരുൺ ഗോവിലാണ് വേഷമിട്ടത്. സുനിൽ ലാഹിരി ലക്ഷ്മണനായും ദാരാ സിങ് ഹനുമാനായും അഭിനയിച്ചു. സീരിയല്‍ കോവിഡ് ലോക്ക്ഡൌണ്‍ കാലത്ത് പുനഃസംപ്രേഷണം ചെയ്തിരുന്നു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News