'റമ്പൂട്ടാന്‍ വഴി നിപ, കര്‍ഷകരെ ബാധിക്കരുത്'; പ്രതികരിച്ച് കൃഷ്ണകുമാര്‍

കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് കൃഷ്ണകുമാറും മക്കളും വീട്ടില്‍ റമ്പൂട്ടാന്‍ കൃഷി നടത്തിയത് വാര്‍ത്തയായിരുന്നു

Update: 2021-09-07 11:06 GMT
Editor : ijas
റമ്പൂട്ടാന്‍ വഴി നിപ, കര്‍ഷകരെ ബാധിക്കരുത്; പ്രതികരിച്ച് കൃഷ്ണകുമാര്‍
AddThis Website Tools
Advertising

നിപ വൈറസ് റമ്പൂട്ടാനിലൂടെയാണ് പകര്‍ന്നതെന്ന വാര്‍ത്തകളില്‍ ആശങ്ക പ്രകടിപ്പിച്ച് നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാര്‍. ഒരു ഇന്നോവ കാറിടിച്ച് കുറച്ച് പേര്‍ മരിച്ചു എന്ന് കരുതി നമ്മള്‍ നാളെ തൊട്ട് ഇന്നോവ ഓടിക്കാനാവില്ലെന്ന് പറയാന്‍ കഴിയില്ലില്ലോയെന്ന് പറഞ്ഞ കൃഷ്ണകുമാര്‍ നിപയെ തുടര്‍ന്നുള്ള വാര്‍ത്തകള്‍ റമ്പൂട്ടാന്‍ കര്‍ഷകരെ ബാധിക്കരുതെന്നും വ്യക്തമാക്കി.

പഴവര്‍ഗങ്ങള്‍ കഴിക്കേണ്ടത് ആരോഗ്യത്തിന് നല്ലതാണ്. നല്ല രീതിയില്‍ എല്ലാവരും സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് കൃഷ്ണകുമാറും മക്കളും വീട്ടില്‍ റമ്പൂട്ടാന്‍ കൃഷി നടത്തിയത് വാര്‍ത്തയായിരുന്നു. തന്‍റെ സ്വന്തം യൂട്യൂബ് ചാനലിലും മകളും നടിയുമായ അഹാനയുടെയും ദിയ കൃഷ്ണയുടെയും യൂട്യൂബ് ചാനലിലും റമ്പൂട്ടാനെ കുറിച്ചുള്ള വീഡിയോകള്‍ വന്നിരുന്നു. 

കൃഷ്ണകുമാറിന്‍റെ വാക്കുകള്‍: 

ഒരു ഇന്നോവ കാറിടിച്ച് കുറച്ച് പേര്‍ മരിച്ചു എന്ന് കരുതി നമ്മള്‍ നാളെ തൊട്ട് ഇന്നോവ ഓടിക്കാനാവില്ലെന്ന് പറയാന്‍ കഴിയില്ലില്ലോ. ഞങ്ങളുടെ ഇവിടെ റമ്പൂട്ടാന്‍ സീസണ്‍ കഴിഞ്ഞു. ഇന്ന് റമ്പൂട്ടാന്‍ കഴിഞ്ഞാല്‍ നാളെ പേരക്കയുടെ കാലം വരും പിന്നെ സപ്പോട്ടയുടെയും പപ്പായയുടെയും കാലം വരും. കുറച്ച് നാളത്തേക്ക് നമ്മള്‍ സൂക്ഷിക്കുക എന്നത് മാത്രമെ ചെയ്യാന്‍ കഴിയു. ഒരു പഴം വവ്വാല് കടിച്ചതാണെന്ന് കണ്ടാല്‍ കളയുക.

നമ്മള്‍ എല്ലാവരും ധാരാളം പഴവര്‍ഗങ്ങള്‍ കഴിക്കുന്നവരാണ്. അത് കഴിക്കുക തന്നെ വേണം. ഏത് പഴവര്‍ഗ്ഗമാണെങ്കിലും വവ്വാലോ മറ്റ് ജീവികളോ കടിച്ചതാണെങ്കില്‍ നമ്മള്‍ ഉപയോഗിക്കാതിരിക്കുക. പഴങ്ങള്‍ ആരോഗ്യത്തിന് നല്ലതാണ്. ഒപ്പം കര്‍ഷകര്‍ എന്നൊരു വലിയ വിഭാഗമുണ്ട് വില്‍ക്കുന്നവരുണ്ട്. അവരെയൊന്നും ബാധിക്കരുത്. അതുകൊണ്ട് ധൈര്യമായിതന്നെ എല്ലാ പഴങ്ങളും കഴിക്കണം.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News