ആണിനൊപ്പം ഫോട്ടോയിട്ടാല്‍ അവനുമായി കല്യാണം, പെണ്ണിനൊപ്പമെങ്കില്‍ ഞങ്ങള്‍ തമ്മില്‍ ബന്ധം; വൃത്തികേടിന് ഒരു പരിധിയില്ലേ? പ്രതികരിച്ച് രഞ്ജിനി ജോസ്

ഈ ഹോമോസെക്ഷ്വാലിറ്റിയും ലെസ്ബിയനിസവുമൊക്കെ കേരളത്തിൽ വളരെ പുതിയതായി വന്ന കൺസെപ്റ്റ് ആയതുകൊണ്ട് കണ്ടിടത്ത് മുഴുവൻ അത് വാരിവിതറുവാണോ?

Update: 2022-08-02 06:38 GMT
Editor : Jaisy Thomas | By : Web Desk
Advertising

താനും അവതാരക രഞ്ജിനി ഹരിദാസുമായുള്ള സൗഹൃദത്തെ മോശമായി ചിത്രീകരിച്ച് വാര്‍ത്തകള്‍ പടച്ചുവിടുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഗായിക രഞ്ജിനി ജോസ്. സൗഹൃദദിനവുമായി ബന്ധപ്പെട്ട് ഒരു വനിതാ മാസികക്ക് നല്‍കിയ അഭിമുഖത്തെ തെറ്റായി വ്യാഖാനിച്ചുവെന്നും ലെസ്ബിയന്‍ കപ്പിള്‍സ് ആണെന്ന് തരത്തില്‍ വാര്‍ത്ത കൊടുത്തുവെന്നും ചൂണ്ടിക്കാട്ടി രഞ്ജിനി രംഗത്തുവരികയായിരുന്നു.

രഞ്ജിനിയുടെ വാക്കുകള്‍

നമ്മളൊക്കെ മനുഷ്യരാണ്. എല്ലാവരുടെയും ജീവിതത്തിൽ ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമൊക്കെയുള്ള സമയമാണ്. അതിനിടയ്ക്ക് ഒരു ബന്ധവുമില്ലാതെ ഒരു കാര്യവുമില്ലാതെ നമ്മളെക്കുറിച്ച് ഇല്ലാക്കഥകൾ വരുന്നത്. ശരിയാണ് വായിക്കുന്നവർക്ക് ഇതൊരു രസമാണ്. കാരണം സെലിബ്രിറ്റികളെക്കുറിച്ച് എന്തെങ്കിലും വൃത്തികേട് പറയുന്നത് ഒരു രസമുള്ള കാര്യമാണ്. പക്ഷെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, എല്ലാവരും മനുഷ്യരാണ്. ഞാൻ എന്‍റെ സ്വകാര്യ ജീവിതം ഒരു പബ്ലിക്ക് പ്ലാറ്റ്‌ഫോമിൽ പറയുകയോ ഒന്നും ഇന്നേവരെ ചെയ്യാത്ത ഒരാളാണ്. എന്നെക്കുറിച്ച് ഒരു വിധം പരാതികളും ഇല്ലാത്ത ഒരാളാണ് ഞാന്‍. എന്തിനാണ് കുറച്ച് മാസങ്ങളായി ഇങ്ങനെ ടാർഗെറ്റ് ചെയ്യുന്നത് എന്നെനിക്ക് മനസ്സിലാകുന്നില്ല. അതുകൊണ്ടാണ് ഈ വീഡിയോ ഇടുന്നത്. ഒന്നു രണ്ടുപ്രാവശ്യം നമ്മൾ വിട്ടുകളയും. ഒരുപാട് പ്രാവശ്യം ടാർഗറ്റ് ചെയ്യുമ്പോൽ നമ്മൾ മനുഷ്യരാണ്.

ഒരു ആണിന്‍റെ കൂടെ ഫോട്ടോ ഇടുമ്പോഴും അവൻ ഒരു ബർത്ഡേ പോസ്റ്റിൽ എന്നെ ടാഗ് ചെയ്യുമ്പോഴും ഞങ്ങൾ തമ്മിൽ ബന്ധമുണ്ടെന്നും ഞങ്ങൾ കല്യാണം കഴിക്കാൻ പോകുവാണെന്നും അല്ല അതിനർത്ഥം. അത് വിട്ടിട്ട് എന്‍റെ സ്വന്തം ചേച്ചി എന്ന് കരുതുന്ന ഒരു വ്യക്തിയുടെ കൂടെ സൗഹൃദ ദിനത്തിൽ വന്ന ഒരു അഭിമുഖത്തിൽ, നിങ്ങൾ ഇനി വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് അവൾ ആരെയെങ്കിലും വിവാഹം കഴിക്കുന്നതിനെക്കുറിച്ചും ഞാൻ വേറെ വെല്ലവരെയും വിവാഹം കഴിക്കുന്നതിനെപ്പറ്റിയും ഞങ്ങളുടെ രണ്ടുപേരുടെയും വിവാഹത്തെപ്പറ്റിയുള്ള നിലപാടാണ് പറഞ്ഞത്. ഉടനെ ഞങ്ങൾ രണ്ടുപേരും വിവാഹം തമ്മിൽ വിവാഹം കഴിക്കുന്നു എന്നാക്കി അത്. എന്നിട്ട് സിനിലൈഫ് എന്ന മഞ്ഞപത്രത്തിൽ ഞങ്ങൾ ലെസ്ബിയൻസ് എന്ന തരത്തിൽ കണ്ടന്‍റും. ഈ ഹോമോസെക്ഷ്വാലിറ്റിയും ലെസ്ബിയനിസവുമൊക്കെ കേരളത്തിൽ വളരെ പുതിയതായി വന്ന കൺസെപ്റ്റ് ആയതുകൊണ്ട് കണ്ടിടത്ത് മുഴുവൻ അത് വാരിവിതറുവാണോ?

വൃത്തികേട് എഴുതുന്നതിന് ഒരു പരിധി ഇല്ലേ?. തീർച്ചയായും ഇതിനൊരു നിയമമുണ്ടാകണം. നിങ്ങളുടെ വീട്ടില്‍ നിങ്ങള്‍ക്ക് ചേച്ചിമാരില്ലേ..സുഹൃത്തുക്കളില്ലേ..എല്ലാത്തിന്‍റെയും അടിസ്ഥാനം ലൈംഗികതയാണോ? വൃത്തികേടാണോ? അങ്ങനെയാണോ ഈ മഞ്ഞപ്പത്രക്കാരുടെ ഉള്ളിലിരിപ്പ്..ഇങ്ങനെയാണോ നിങ്ങള്‍ വളര്‍ന്നത്. കാണുന്നതു മുഴുവന്‍ വൃത്തികേടല്ലാതെ... ഒരു സുഹൃത്തിനെയോ ചേച്ചിയെ പോലെയോ കാണുന്ന ഒരാളെക്കുറിച്ച് ഇങ്ങനെ പറയുന്നതില്‍ പരിധിയില്ലേ?

കാരണം ഒരുപാട് താരങ്ങൾ ഇത്തരം കാര്യങ്ങളിൽ മാനസികമായി ബുദ്ധിമുട്ടുന്നുണ്ട്. പക്ഷെ പ്രതികരിച്ചുകഴിഞ്ഞാൽ ഇത് കൂടുതൽ ആളിക്കത്തും എന്നോർത്ത് മിണ്ടാതിരിക്കുന്നതാണ്. എനിക്ക് ഇത്രയും വൃത്തികേട് എഴുതുന്നതിനേക്കാൾ വലുതല്ല ഇതിനോട് പ്രതികരിക്കുന്നത്. നാട്ടുകാർക്കെങ്കിലും കുറച്ച് വിവരമുണ്ടാകണ്ടേ?. നിങ്ങൾക്ക് എന്താണ് ഇതിൽ നിന്ന് കിട്ടുന്നത്. ആളുകളെ ഇങ്ങനെ മാനസികമായി ചൂഷണം ചെയ്യുന്നത് നിങ്ങളുടെ നേർക്കാണെങ്കിൽ നിങ്ങൾക്ക് വിഷമമാകില്ലേ? അതുപോലെ തന്നെയല്ലേ ഞങ്ങളും. നിങ്ങളെങ്ങനെ ജോലി ചെയ്യുന്നോ അതുപോലെ ജോലി ചെയ്തു നടക്കുന്നവരാണ് ഞങ്ങളും.എന്തുകൊണ്ടാണ് ആ സമത്വം കാണാത്തത്. ഇതാണോ കേരളത്തിന്‍റെ സംസ്‌കാരം? എന്തുകൊണ്ടാണ് ഇത്രയും മോശമായി ചിത്രീകരിക്കുന്നത്? ഇങ്ങനെ എഴുതുന്നതിന് എതിരായി ഒരു നിയമം വരണം.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News