അടിച്ചുപൊളിയല്ല, മെലഡിയുടെ ഈണവുമായി രഞ്ജിനി ജോസ്; പെര്‍ഫ്യൂമിലെ പാട്ട് പുറത്തിറങ്ങി

സംവിധായകന്‍ പി കെ ബാബുരാജ് , നടി സുരഭി ലക്ഷ്മി, നടന്‍ വിനോദ് കോവൂര്‍ എന്നിവര്‍ തങ്ങളുടെ ഫേസ്ബുക്കിലൂടെയാണ് ഗാനം റിലീസ് ചെയ്തത്

Update: 2021-05-06 05:01 GMT
Editor : Jaisy Thomas | By : Web Desk
Advertising

നീണ്ട ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ ഗായിക രഞ്ജിനി ജോസ് പുതിയ ഗാനവുമായി എത്തുന്നു. രഞ്ജിനി പാടിയിട്ടുള്ള പതിവ് ഗാനങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ ഗാനം. അടിച്ചുപൊളി പാട്ട്പാടി മലയാളികളെ ഹരം കൊള്ളിച്ചിട്ടുള്ള രഞ്ജിനി ഇപ്പോള്‍ ഒരു സോള്‍ഫുള്‍ മെലഡിയുമായിട്ടാണ് എത്തുന്നത്. അകലെ നിന്നുരുകും വെണ്‍താരം, അരികെ നിന്നുരുകും നിന്‍ മൗനം...വിഷാദം പെയ്തിറങ്ങുന്ന ഈ ആര്‍ദ്രഗാനം രഞ്ജിനിയുടെ സ്വരമാധുരിയിലൂടെ തരളിതമായി ഒഴുകിയെത്തുകയാണ്.

സംവിധായകന്‍ പി കെ ബാബുരാജ് , നടി സുരഭി ലക്ഷ്മി, നടന്‍ വിനോദ് കോവൂര്‍ എന്നിവര്‍ തങ്ങളുടെ ഫേസ്ബുക്കിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. പ്രണയാതുരമായ ഈ ഗാനത്തിന് സംഗീതം നല്‍കിയത് രാജേഷ് ബാബു കെ ശൂരനാടും വരികളെഴുതിയത് സുജിത്ത് കറ്റോടുമാണ്. ഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം പാട്ട് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു. പെര്‍ഫ്യൂമിലെ ആദ്യഗാനവും സൂപ്പര്‍ഹിറ്റായിരുന്നു. മലയാളികളുടെ വാനമ്പാടി കെ എസ് ചിത്രയും പ്രശസ്ത ഗായകന്‍ പി കെ സുനില്‍കുമാറും ചേര്‍ന്ന് ആലപിച്ച 'നീലവാനം താലമേന്തി പോരുമോ വാര്‍മുകിലേ' എന്ന ഗാനവും സംഗീത രംഗത്ത് വലിയ തരംഗമായി മാറിയിരുന്നു. ആ ഗാനത്തിനും സംഗീതം നല്‍കിയത് രാജേഷ് ബാബു കെ ശൂരനാടായിരുന്നു.

ടിനി ടോം, പ്രതാപ് പോത്തന്‍, കനിഹ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സംവിധായകന്‍ ഹരിദാസ് ഒരുക്കിയ പുതിയ ചിത്രമാണ് പെര്‍ഫ്യൂം. മോത്തി ജേക്കബ് പ്രൊഡക്ഷന്‍സും നന്ദനമുദ്ര ഫിലിംസും സംയുക്തമായി ഒരുക്കുന്ന പെര്‍ഫ്യൂം മോത്തി ജേക്കബ് കൊടിയാത്ത്, സുധി എന്നിവര്‍ ചേര്‍ന്നാണ് നിര്‍ച്ചിരിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ശരത്ത് ഗോപിനാഥ്, രചന- കെ പി സുനില്‍, ക്യാമറ-സജത്ത് മേനോന്‍, ഗാനരചന- ശ്രീകുമാരന്‍ തമ്പി,സുധി, സുജിത്ത് കാറ്റോട്, അഡ്വക്കേറ്റ് ശ്രീരഞ്ജിനി. സംഗീത സംവിധാനം- രാജേഷ് ബാബു കെ ശൂരനാട്, ഗായകര്‍ - കെ എസ് ചിത്ര, പി കെ സുനില്‍കുമാര്‍, രഞ്ജിനി ജോസ്, മധുശ്രീ നാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, എഡിറ്റര്‍- അമൃത് ലൂക്ക, സൗണ്ട് ഡിസൈനര്‍- പ്രബല്‍ കുസൂം, പി ആര്‍ ഒ- പി ആര്‍ സുമേരന്‍.


Full View


Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News