നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന 'റോക്കറ്ററി' ഏപ്രിൽ ഒന്നിന് റിലീസ് ചെയ്യും

ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഷാരൂഖ് ഖാനും തമിഴ് നടൻ സൂര്യയുമെത്തുന്നുണ്ട്

Update: 2021-09-27 11:04 GMT
Editor : Midhun P | By : Web Desk
Advertising

ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന 'റോക്കറ്ററി ദി നമ്പി എഫക്ട്' സിനിമയുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. അടുത്ത വർഷം ഏപ്രിൽ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. നമ്പി നാരായാണനായി അഭിനയിക്കുന്നത് ആർ. മാധവനാണ്. സിമ്രാനാണ് ചിത്രത്തിലെ നായിക. പതിനഞ്ച് വർഷത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മാധവൻ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.

നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ 27 വയസ്സു മുതൽ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കാനായി മാധവൻ നടത്തിയ മേക്ക് ഓവർ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പനീസ് തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ആർ.മാധവന്റെ ട്രൈ കളർ ഫിലിംസും വർഗീസ് മൂലൻ പിക്ചർസിന്റെയും ബാനറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഷാരൂഖ് ഖാനും തമിഴ് നടൻ സൂര്യയുമെത്തുന്നുണ്ട്. ഹിന്ദിയിൽ ഷാരൂഖ് ഖാൻ ചെയ്യുന്ന റോൾ തമിഴിൽ സൂര്യയാണ് ചെയ്യുന്നത്.കഴിഞ്ഞ വർഷം റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡിനെ തുടർന്ന് മാറ്റി വെയ്ക്കുകയായിരുന്നു.

Full View

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News